കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍! അറസ്റ്റിലായത് ഐഎസ്‌ഐ ഏജന്റ്

അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് ഹോഡയെന്ന് പോലീസ് പറഞ്ഞു. നേപ്പാളിലും ഇന്ത്യയിലും നടന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹോഡ. ബാര ജില്ലാക്കോടതിയിലും ഹോഡയ്‌ക്കെതിരെ കേസുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ വര്‍ഷം നവംബറില്‍ 150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഐഎസ്‌ഐ ഏജന്റായ സംഷുല്‍ ഹോഡയാണ് അറസ്റ്റിലായിരിക്കുന്നത്. നേപ്പാളിലെ ത്രുഭുവന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം മറ്റ് മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിജ് കിഷോര്‍ ഗിരി, ആഷിഷ് സിങ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നു പേര്‍. തെക്കന്‍ നേപ്പാളിലെ കലൈയ്യ ജില്ലക്കാരാണിവര്‍. ഇന്‍ര്‍പോളിന്റെ സഹായത്തോടെയാണ് ഹോഡയെ ദുബായില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. നേപ്പാളിലെ ബാര ജില്ലയില്‍ നടന്ന ഇരട്ടക്കൊലപ്പാതകത്തിലും ഹോഡയ്ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

kanpur train accident

അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് ഹോഡയെന്ന് പോലീസ് പറഞ്ഞു. നേപ്പാളിലും ഇന്ത്യയിലും നടന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹോഡ. ബാര ജില്ലാക്കോടതിയിലും ഹോഡയ്‌ക്കെതിരെ കേസുണ്ട്.

ഹോഡയുടെ അറസ്റ്റ് കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്കേസില്‍ നിര്‍മായകമാവും. 2016 നവംബര്‍ 20നാണ് ഇന്‍ഡോര്‍ - പാട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ കാണ്‍പൂരില്‍ വച്ച് പാളം തെറ്റിയത്. അപകടത്തില്‍ 150 പേരാണ് മരിച്ചത്. അപകടം അട്ടിമറിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേര്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് സംഭവത്തിനു പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് വ്യക്തമായിരുന്നു. ഐഎസ്‌ഐക്ക് വേണ്ട പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.

കാണ്‍പൂരിനു പിന്നാലെ ആന്ധ്രയിലെ കുനേരുവിലെ ട്രെയിന്‍ അപകടവും അട്ടിമറിയാണെന്ന സംശയം ഉണ്ട്. ഇതിലും ഐഎസ്‌ഐയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

English summary
One of the key suspects in connection with the derailment of Indore-Patna Express in Kanpur was arrested at Tribhuvan International Airport on Tuesday after being deported from Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X