കാണ്‍പൂരില്‍ അജ്‌മേര്‍-സെല്‍ദ എക്‌സ്പ്രസ് പാളം തെറ്റി; 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
രക്ഷാ പ്രവര്‍ത്തകര്‍ തീവണ്ടിയില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ 16 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ട്വീറ്റ് ചെയ്തു.
കാണ്‍പൂര്‍: ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റി. അജ്‌മേര്‍- സെല്‍ദ എക്‌സ്പ്രസിന്റെ പതിനാല് ബോഗികളാണ് പാളം തെറ്റിയത്.അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
ഇരുപത്തിയാറിലധികം പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്.
നിരവധി രക്ഷപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ തീവണ്ടിയില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ 16 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അപകടത്തിന് തൊട്ട് പിന്നാലെ ഉത്തര്‍പ്രദേശ് ഡിജിപിട്വീറ്റ് ചെയ്തിരുന്നു.

നവംബര്‍ 21 ന് ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് പാളം തെറ്റി 143 പേര്‍ മരിച്ചിരുന്നു.മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റെയില്‍വേയുടെയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.












Click it and Unblock the Notifications