കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് നാലാഴ്ച സമയം? പ്രതിഷേധം തുടരണമെന്ന് കാന്തപുരം, ഇനിയും ഹര്‍ജികള്‍ വരും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമ ഭേഗഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണുള്ളതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഹര്‍ജികള്‍ നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചതിനോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന് പ്രതികരണം അറിയിക്കാന്‍ എന്തിനാണ് നാലാഴ്ച സമയമെന്നും കാന്തപുരം ചോദിച്ചു.

Ap

പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഭരണഘടനയെ ഛിന്നഭിന്നമാക്കിയ നിയമത്തെയാണ് ജനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇനിയും ഹര്‍ജികള്‍ വരും. മുസ്ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. ജാതിയും മതവും തിരിച്ചുള്ള നിയമം ഭരണഘടനാ വിരുദ്ധമാണ്. എല്ലാവരും ഒരുമിച്ച് സമരം ചെയ്യണം. അതാണ് ഏറ്റവും നല്ലത്. അക്രമങ്ങളില്ലാത്ത മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യം. അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധവുമായി മുന്നോട്ടു പോകണം. സുപ്രീംകോടതിയില്‍ പ്രതീക്ഷയുണ്ടെന്നും കാന്തപുരം പറഞ്ഞു.

ആദ്യ വനിത ധനമന്ത്രി നിര്‍മലയല്ല; സ്വപ്‌ന ബജറ്റ് ചിദംബരം വക, ഹല്‍വയുടെ റോള്‍, ബജറ്റിന്റെ 10 പ്രത്യേകതആദ്യ വനിത ധനമന്ത്രി നിര്‍മലയല്ല; സ്വപ്‌ന ബജറ്റ് ചിദംബരം വക, ഹല്‍വയുടെ റോള്‍, ബജറ്റിന്റെ 10 പ്രത്യേകത

പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ വേണ്ടിയാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ച സമയം നല്‍കിയത്. 140 ഹര്‍ജികളാണ് പരിഗണിച്ചത്. 60 ഹര്‍ജികള്‍ക്ക് എതിര്‍സത്യവാങ് മൂലം നല്‍കി. ബാക്കി ഹര്‍ജികളില്‍ പ്രതികരിക്കാനാണ് നാലാഴ്ച സമയം നല്‍കിയത്.

നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. പൗരത്വ ഹര്‍ജികളില്‍ ഹൈക്കോടതികളില്‍ വാദം കേള്‍ക്കേണ്ടതില്ല. അതേസമയം, ത്രിപുര, അസം വിഷയങ്ങളിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വന്‍ തിരക്കാണ് ഇന്ന് സുപ്രീംകോടതിയുടെ ഒന്നാം നമ്പര്‍ മുറിയില്‍ അനുഭവപ്പെട്ടത്.

English summary
Kanthapuram response To Supreme Court decision on CAA Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X