കടലിൽ പോകേണ്ട, കന്യാകുമാരിയിൽ രാഹുൽ ഗാന്ധിയുടെ കടൽ യാത്ര വിലക്കി ജില്ലാ ഭരണകൂടം
തിരുവനന്തപുരം: കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് വിലക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തീരദേശ വോട്ടുകള്‍ ലക്ഷ്യമിട്ടുളള കോണ്‍ഗ്രസ് നീക്കത്തിനാണ് കന്യാകുമാരിയില്‍ തിരിച്ചടിയേറ്റിരിക്കുന്നത്. കന്യാകുമാരി ജില്ലാ ഭരണകൂടമാണ് കടലിലേക്കുളള ബോട്ട് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
കൊവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. 12 ബോട്ടുകളാണ് രാഹുല്‍ ഗാന്ധിയെ കടലിലേക്ക് അനുഗമിക്കാന്‍ തയ്യാറാക്കിയിരുന്നത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തേക്ക് മടങ്ങി. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന കേരളത്തിലും തമിഴ്നാട്ടിലുമായി സന്ദര്‍ശനം നടത്തുകയാണ് കോണ്‍ഗ്രസ് എംപിയായ രാഹുല്‍ ഗാന്ധി. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വോട്ടുകള്‍ അനുകൂലമാക്കി മാറ്റാന്‍ യുഡിഎഫ് വന്‍ പരിശ്രമം തന്നെ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വാടി കടപ്പുറത്ത് നിന്ന് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കാനായി കടലില്‍ പോയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഈ കടല്‍ യാത്ര വളരെ വൈറലാവുകയും ചെയ്തു. അതീവരഹസ്യമായായിരുന്നു പുലര്‍ച്ചെയുളള കടല്‍ യാത്ര. റിംഗ് വല നേരെയാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ചാടിയപ്പോള്‍ രാഹുല്‍ ഗാന്ധിയും കൂടെ ചാടി. മൂന്ന് മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചത്. കൊല്ലത്തെ മാതൃകയില്‍ കന്യാകുമാരിയിലും കടല്‍ യാത്ര നടത്താനായിരുന്നു ആലോചന.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications