കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ മോദിക്ക് എളുപ്പം..!! കെജ്രിവാള്‍ വെളുപ്പിച്ചത് കോടികളുടെ കളളപ്പണം..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന ദില്ലി പിടിക്കാന്‍ ബിജെപി ആഞ്ഞ് ശ്രമിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനായത് ബിജെപിക്ക് ആത്മവിശ്വാസം പകര്‍ന്നു. ബിജെപിക്ക് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ആംആദ്മി പാര്‍ട്ടി കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്. അരവിന്ദ് കെജ്രിവാള്‍ കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് ആരോപിച്ച മുന്‍മന്ത്രി കപില്‍ ശര്‍മ്മ കൂടുതല്‍ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഉണ്ണി മുകുന്ദനായി പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജുകളയച്ച് വിരുതൻ..!! ഒടുവില്‍ പിടിയിലായപ്പോള്‍..!!ഉണ്ണി മുകുന്ദനായി പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജുകളയച്ച് വിരുതൻ..!! ഒടുവില്‍ പിടിയിലായപ്പോള്‍..!!

ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

കള്ളപ്പണം വെളുപ്പിച്ചു

ദില്ലി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര ഓരോ ദിവസവും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വരികയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആപ് നേതാക്കള്‍ വിദേശ യാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് കപില്‍ മിശ്ര പുതിയതായി ഉന്നയിച്ചിരിക്കുന്നു.

നിരാഹാര സമരത്തിൽ

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആപ് നേതാക്കള്‍ വിദേശ യാത്രകളിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കപില്‍ മിശ്ര ആരോപിക്കുന്നു. ഇവരുടെ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കപില്‍ മിശ്ര 5 ദിവസമായി നിരാഹാര സമരത്തിലാണ്.

രേഖകൾ പുറത്ത് വിട്ടു

കെജ്രിവാളും സംഘവും കള്ളപ്പണം വെളുപ്പിച്ചതിന്റെ കണക്കുകള്‍ എന്ന അവകാശവാദത്തോടെ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും കപില്‍ മിശ്ര പുറത്ത് വിട്ടു. ഈ രേഖകള്‍ അടുത്ത ദിവസം തന്നെ സിബിഐയ്ക്ക് കൈമാറുമെന്നും കപില്‍ മിശ്ര അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ ഇദ്ദേഹം കുഴഞ്ഞ് വിഴുകയും ചെയ്തു.

കണക്കുകൾ തെറ്റ്

ആംആദ്മി പാര്‍ട്ടി ഫണ്ടില്‍ കെജ്രിവാള്‍ വന്‍ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആപ് നേത്ൃത്വം സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നും കപില്‍ മിശ്ര ആരോപിച്ചു. പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനകള്‍ സംബന്ധിച്ചുള്ള വിവരം പാര്‍ട്ടി നേതൃത്വം മറച്ച് പിടിക്കുകയാണെന്നും കപില്‍ മിശ്ര പറഞ്ഞു.

16 കടലാസ് കമ്പനികള്‍

16 കടലാസ് കമ്പനികള്‍ കോടിക്കണക്കിന് രൂപ ആപ്പിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ വഴിയാണ് നേതാക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചത്. മോട്ടി നഗറിലെ എംഎല്‍എ ശിവ്ചരണ്‍ ഗോയലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് ഈ വ്യാജകമ്പനികളെന്നും കപില്‍ മിശ്ര ആരോപിക്കുന്നു.

തിഹാര്‍ ജയിലിലേക്ക് അയയ്ക്കും

രണ്ട് കോടി രൂപ ആക്‌സിസ് ബാങ്കിന്റെ ദില്ലി ബ്രാഞ്ചിലേക്ക് കെജ്രിവാളിനായി കൈമാറിയെന്നും കപില്‍ മിശ്ര വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കലിന് ഏറെ ആരോപണം നേരിട്ട ബാങ്കാണിത്. കെജ്രിവാളിനെ കോളറില്‍ പിടിച്ച് തിഹാര്‍ ജയിലിലേക്ക് അയയ്ക്കുമെന്നും മിശ്ര ഭീഷണി മുഴക്കി.

കപിൽ മിശ്രയുടെ ട്വീറ്റ്

കൂടുതൽ വാർത്തകൾ വായിക്കാം

സിനിമാ താരങ്ങളുടെ രഹസ്യലീലകള്‍ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..!! ഞെട്ടി തമിഴകം...!!സിനിമാ താരങ്ങളുടെ രഹസ്യലീലകള്‍ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..!! ഞെട്ടി തമിഴകം...!!

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

English summary
Sacked AAP minister Kapil Mishra alleged Kejriwal of laundering black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X