കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ദിവസം സമയം തരാം, അവരെ ഒഴിപ്പിക്കണം, പിന്നെ യാചിക്കാന്‍ നില്‍ക്കരുത്, വിവാദവുമായി കപില്‍ മിശ്ര

Google Oneindia Malayalam News

ദില്ലി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയ കപില്‍ മിശ്ര സിഎഎ സമര്‍ക്കാര്‍ക്കെതിരെ രംഗത്ത്. പൗരത്വ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകള്‍ എത്രയും പെട്ടെന്ന് പോലീസ് ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മിശ്രയുടെ മുന്നറിയിപ്പ്. ദില്ലി പോലീസിന് ഞാന്‍ മൂന്ന് ദിവസം നല്‍കാം. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അവരെ ഒഴിപ്പിക്കുമെന്നും മിശ്ര പറഞ്ഞു.

1

മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും, ആ സമയത്ത് ഞങ്ങളോട് അനുനയ നീക്കവുമായി ദില്ലി പോലീസ് വരേണ്ട. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് വിവാദ പരാമര്‍ശങ്ങള്‍ കപില്‍ മിശ്ര നടത്തിയിരുന്നു. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മിശ്രയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

പൗരത്വ നിയമത്തിനെതിരെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷനില്‍ 500ലധികം പേര്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തിനായി അണിനിരന്നിരുന്നു. ഇവിടെയുള്ള പ്രധാന റോഡ് പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കപില്‍ ഈ പ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മൗജ്പൂരില്‍ എത്തി പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. മൗജ്പൂരിലെ റാലിയില്‍ ഇരുവിഭാഗവും തമ്മില്‍ കല്ലേറും ഉണ്ടായിരുന്നു.

ദില്ലി കത്തിയെരിയുകയാണ്. ഈ പ്രതിഷേധക്കാര്‍ക്ക് ആവശ്യം ഇതാണ്. അതുകൊണ്ടാണ് ഇവര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അവര്‍ കലാപാന്തരീക്ഷം ഉണ്ടാക്കുകയാണ്. ഞങ്ങളില്‍ ഒരാള്‍ പോലും റാലിക്കിടെ കല്ലെറിഞ്ഞിട്ടില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. ഇതിന് ശേഷമാണ് പ്രതിഷേധക്കാരെ മൂന്ന് ദിവസത്തിന് ശേഷം കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ദില്ലിയില്‍ കപില്‍ മിശ്രയുടെ വിവാദ പ്രസംഗവും തോല്‍വിക്ക് കാരണമായതായി മനോജ് തിവാരി പറഞ്ഞിരുന്നു. മിശ്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദില്ലിയില്‍ വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരിദില്ലിയില്‍ വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി

English summary
kapil mishra give ultimatum to delhi police to vacate jaffrabad roasd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X