കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിക്കാത്തതില്‍ ഖേദമെന്ന് കപില്‍ മിശ്ര: ബിജെപിക്ക് പാഠമെന്ന് അഖിലേഷ് ത്രിപാഠി, മോഡ‍ല്‍ടൗണ്‍ ​ആപിന്

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ച അഖിലേഷ് ത്രിപാഠിയാണ് മോഡല്‍ ടൗണില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.

"നമ്മള്‍ ദില്ലിയിലെ ജനങ്ങളിലേക്ക് തിരികെ പോകേണ്ടതുണ്ട്. നമ്മള്‍ ശക്തരായ പ്രതിപക്ഷമായിരിക്കേണ്ടതുണ്ട്. വിജയിക്കാത്തതില്‍ ഖേദമുണ്ട്. നമുക്ക് ജനങ്ങളുടെ പ്രതീക്ഷകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല" കപില്‍ മിശ്ര പറയുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള വാക് തര്‍ക്കത്തെ തുട‍ര്‍ന്ന മിശ്ര ബിജെപി ടിക്കറ്റിലാണ് തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജനവിധി തനിക്ക് അനൂകൂലമാകുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും അഞ്ചും ആറും റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നതോടെ ബിജെപിക്ക് നഷ്ടം സമ്മാനിച്ചുകൊണ്ട് മോഡല്‍ ടൗണ്‍ ആം ആദ്മിക്കൊപ്പം നില്‍ക്കുകയായിരുന്നു.

 കെജ്രിവാളിന്റെ വീട്ടിൽ ഇന്ന് ഇരട്ടി മധുരം, വിജയ ദിനത്തോടൊപ്പം ഭാര്യയുടെ ജന്മദിനവും കെജ്രിവാളിന്റെ വീട്ടിൽ ഇന്ന് ഇരട്ടി മധുരം, വിജയ ദിനത്തോടൊപ്പം ഭാര്യയുടെ ജന്മദിനവും

​എന്നാല്‍ തിര‍ഞ്ഞെടുപ്പില്‍ ആം ആദ്മി കൃത്യമായ ലീഡോടെ കുതിപ്പ് തുടങ്ങിയതോടെ കെജ്രിവാളിനെ അഭിനന്ദിച്ചുകൊണ്ടുള്ള മിശ്രയുടെ ട്വീറ്റും പുറത്തുവന്നിരുന്നു. തന്നെ വിശ്വസിച്ച് മോഡല്‍ ടൗണില്‍ നിന്ന് മത്സരിപ്പിച്ചതിന് കെജ്രിവാളിന് നന്ദി പറഞ്ഞ് അഖിലേഷ് ത്രിപാഠിയും രംഗത്തെത്തിയിരുന്നു. വികസനത്തിന്റെ രാഷ്ട്രീയമാണ് വിജയിക്കുക എന്ന സന്ദേശമാണ് ഈ വിജയം സമ്മാനിച്ചതെന്ന് ത്രിപാഠിയും ചൂണ്ടിക്കാണിച്ചു.

akhileshaap-1

തിരഞ്ഞെടുപ്പിനിടെ നിരവധി വിവാദങ്ങളാണ് കപില്‍ മിശ്രയുടേതായി പുറത്തുവന്നത്. പൗരത്വ നിയമത്തിനെതിരായി സമരം ചെയ്യുന്നവരെ വിമര്‍ശിച്ച് രംഗത്തെത്തിയ മിശ്ര രാജ്യവിരുദ്ധര്‍ക്കെതിരെ വെടിയുതിര്‍ക്കണമെന്ന പ്രസ്താവനയും നടത്തിയിരുന്നു.

kapil-mishra-1565

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തോട് ഉപമിച്ചതിന് പിന്നാലെ ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന വാദവും നേതാവ് ഉന്നയിച്ചിരുന്നു. ജനവിധി ബിജെപിക്കൊപ്പമായിരിക്കും. കെജ്രിവാള്‍ ദില്ലിയില്‍ പരാജയപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ലെന്നായിരുന്നു തിങ്കളാഴ്ച കപില്‍ മിശ്രയുടെ പ്രതികരണം.

English summary
Kapil Mishra loses from Model Town to AAP’s Akhilesh Pati Tripathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X