കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കപില്‍ മിശ്ര; ഐബി ഉദ്യോഗസ്ഥനെ കൊലപാതകത്തിന് പിന്നില്‍ എഎപി നേതാവെന്ന് ആരോപണം

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഐബി ഓഫീസര്‍ അങ്കിത് വര്‍മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് കപില്‍ മിശ്ര ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. അങ്കിതിന്‍റെ കൊലപാതകത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്‍റെ പിതാവും രംഗത്ത് എത്തിയിട്ടുണ്ട്. കുടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ആരോപിക്കുന്നത്

ആരോപിക്കുന്നത്

ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവ് അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിക്കുന്നത്. രവീന്ദര്‍ ശര്‍മയും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. ഇന്‍റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്‍റായ അങ്കിത് ശര്‍മയുടെ മൃതദേഹം ഒരു അഴുക്ക് ചാലില്‍ നിന്നായിരുന്നു കണ്ടെടുത്തത്.

കല്ലേറില്‍

കല്ലേറില്‍

ചൊവ്വാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് ജാഫ്റാബാദ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അങ്കിത് ശര്‍മയെ ചാന്ദ് ബാഗ് പാലത്തിന് സമീപത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. കല്ലേറില്‍ പരിക്കേറ്റാണ് ഐബി ഉദ്യോഗസ്ഥന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

അങ്കിത് കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ഐബി ഉദ്യോസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കോടതി നിര്‍ദ്ദേശം

കോടതി നിര്‍ദ്ദേശം

സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിലേയും കേന്ദ്ര സര്‍ക്കാരിലേയും ഉദ്യോഗസ്ഥര്‍ ഐബി ഉദ്യോഗസ്ഥന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഐബി ഓഫീസറുടെ മരണവം പരാമര്‍ശിച്ചത്.

മരണം 23

മരണം 23

അതേസമയം, ദില്ലിയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. പരുക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങള്‍ ദില്ലി പോലീസ് പുറത്തുവിട്ടു. 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടത്.

 കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ് കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ്

ട്രംപ് പോയപ്പോള്‍ ശരിക്കും കണ്ടു; വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസുകാരനെ ഇങ്ങെടുത്തുവെന്ന് പോലീസ്ട്രംപ് പോയപ്പോള്‍ ശരിക്കും കണ്ടു; വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസുകാരനെ ഇങ്ങെടുത്തുവെന്ന് പോലീസ്

English summary
Kapil Mishra says AAP is behind IB officer's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X