Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ലൈംഗികമായി അപമാനിച്ചു, വാര്‍ത്ത തെറ്റെന്ന് ടെലിവിഷന്‍ താരം

മുംബൈ: പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ കപില്‍ ശര്‍മ മറാത്തി നടിയോട് അപമര്യാദയായി പെരുമാറിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ മറാത്തി നടി ദീപാലി സയ്യാദിനോട് ലൈംഗിക ചുവയോടെ കപില്‍ ശര്‍മ പെരുമാറിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. പരാതിയുമായി നടി തന്നെയാണ് രംഗത്തെത്തിയിരുന്നത്.

എന്നാല്‍, താന്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് കപില്‍ ശര്‍മ്മ ഇപ്പോള്‍ വ്യക്തമാക്കിയത്. വാര്‍ത്ത എങ്ങനെയുണ്ടായി എന്നു പോലും തനിക്കറിയില്ല. സംഭവം നടന്നുവെന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടു പോലും ഇല്ലെന്നാണ് കപില്‍ ശര്‍മ്മ പറയുന്നത്.

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

അന്താരാഷ്ട്ര മറാത്തി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദാനച്ചടങ്ങിനിടെ നടി ദീപാലി സയ്യാദിനോട് കപില്‍ ശര്‍മ മോശമായി പെരുമാറിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയാണ് നടി മുന്നോട്ട് വെച്ചത്.

പല സ്ത്രീകളോടും

പല സ്ത്രീകളോടും

പരിപാടിക്കിടെ പല സ്ത്രീകളോടും കപില്‍ ശര്‍മ മോശമായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അടുത്തിടപഴകാന്‍ ശ്രമിച്ചു

അടുത്തിടപഴകാന്‍ ശ്രമിച്ചു

ഒന്നിച്ചു നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയും അടുത്തിടപഴകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

കുറ്റബോധം ഉണ്ടെന്നും പറഞ്ഞു

കുറ്റബോധം ഉണ്ടെന്നും പറഞ്ഞു

എന്നാല്‍ വാര്‍ത്ത തെറ്റെന്ന് പറഞ്ഞ കപില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതിലൊക്കെ തനിക്ക് കുറ്റബോധമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നു പറയുന്ന കപില്‍ പിന്നെ ട്വീറ്റ് ചെയ്തത് എന്തിനെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

വാര്‍ത്ത തെറ്റെന്ന് കപില്‍

വാര്‍ത്ത തെറ്റെന്ന് കപില്‍

ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്നാണ് കപില്‍ ശര്‍മയുടെ വിശദീകരണം. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും താരം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തില്ലത്രേ

പരിപാടിയില്‍ പങ്കെടുത്തില്ലത്രേ

സംഭവം നടന്നുവെന്ന് പറയുന്ന പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നാണ് കപില്‍ ശര്‍മ പറയുന്നത്. തന്നെപ്പോലെ എല്ലാവരും പരസ്പരം സ്‌നേഹിക്കുന്നവരാണെന്നാണ് തന്റെ വിശ്വാസം. തന്റെ മുഖത്ത് കരി വാരി തേക്കാന്‍ വിചാരിക്കുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടതെന്നും താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+