കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ബ്രാഹ്മണനായതുകൊണ്ടല്ല, സ്പീക്കറായതുകൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നത്'' ഓം ബിർളയ്ക്ക് മറുപടി

Google Oneindia Malayalam News

ദില്ലി: ബ്രാഹ്മണ സമൂഹത്തെ പുകഴ്ത്തി ലോക്സഭാ സ്പീക്കർ ഓം ബിർള നടത്തിയ പരാമർശത്തിൽ വിവാദം പുകയുന്നു. രൂക്ഷമായ വിമർശനമാണ് സ്പീക്കർക്കെതിരെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഓം ബിർളയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ജാതീയതയുടെ ദുർഗന്ധം വമിക്കുന്നതാണ് സ്പീക്കറുടെ ട്വീറ്റെന്ന് കപിൽ സിബൽ വിമർശിച്ചു.

 കൊച്ചി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്; പ്രതീക്ഷയോടെ ഇടതുപക്ഷം കൊച്ചി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്; പ്രതീക്ഷയോടെ ഇടതുപക്ഷം

''ജന്മം കൊണ്ട് തന്നെ ബ്രാഹ്മണർ ഉന്നതരാണെന്നാണ് ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള പറയുന്നത്. അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളർത്തുന്നതാണ് ഇത്തരം മനോഭാവം. ബിർളാജി ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നത് നിങ്ങൾ ബ്രാഹ്മണനായതുകൊണ്ടല്ല, ലോക്സഭാ സ്പീക്കറായതുകൊണ്ടാണ്ട്'' കപിൽ സിബൽ ട്വീറ്റ് ചെയ്തു.

sibal

രാജസ്ഥാനിലെ കോട്ടയിൽ നടന്ന അഖില ബ്രാഹ്മണ മഹാസഭയിൽവെച്ചായിരുന്നു സ്പീക്കർ ഓം ബിർളയുടെ പരാമർശം. ട്വിറ്ററിൽ പരിപാടിയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർ എപ്പോഴും സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കാറുണ്ട്. ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റേയും ഫലമാണ് ഈ സ്ഥാനം, ബ്രാഹ്മണ സമുദായം എപ്പോഴും വഴികാട്ടിയാണെന്നും ജന്മനാൽ തന്നെ ഉന്നതരാണ് ബ്രാഹ്മണരെന്നുമാണ് ഓം ബിർള അവകാശപ്പെടുന്നത്.

സ്പീക്കറുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഗുജറാത്ത് എംഎൽഎയും സാമൂഹിക പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ഓം ബിർള ലോക്സഭാ സ്പീക്കറായി ചുമതലയേൽക്കുന്നത്. 2014ലാണ് ആദ്യമായി പാർലമെന്റിൽ എത്തുന്നത്. 2003 മുതൽ തുടർച്ചയായ 3 തവണ രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English summary
Kapil Sibal against ON Birla on his statement about Brahmins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X