കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ അംബാനിക്ക് വേണ്ടി കോടതിയില്‍ വാദം, രാഷ്ട്രീയത്തില്‍ അംബാനിക്കെതിരെ വാദം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കപിൽ സിബലിനെതിരെ ആരോപണങ്ങൾ ഇങ്ങനെ | Oneindia Malayalam

ദില്ലി: ഒരേ സമയം രണ്ട് തോണിയില്‍ കാല്‍വച്ചിരിക്കയാണ് കപില്‍ സിബല്‍. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെതിരെ ബിജെപി കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. റാഫേല്‍ വിഷയത്തില്‍ കപില്‍ സിബല്‍ അനില്‍ അംബാനിയെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അനില്‍ അംബാനിക്കായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായത് ട്വിറ്ററില്‍ വാക്ക്‌പോര്‍ നടത്തിയ അതേ കപില്‍ സിബല്‍ തന്നെയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>മമത ബാനര്‍ജി ദില്ലിയില്‍, നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍, ദേശീയ രാഷ്ട്രീയത്തില്‍ മമത ചുവടുറപ്പിക്കുന്നു </strong>മമത ബാനര്‍ജി ദില്ലിയില്‍, നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍, ദേശീയ രാഷ്ട്രീയത്തില്‍ മമത ചുവടുറപ്പിക്കുന്നു

നരേന്ദ്ര മോദി 2015 ഏപ്രില്‍ 9 നും 11നും നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ കരാര്‍ ഒപ്പിട്ടെന്ന കാര്യം ഫ്രഞ്ച് കമ്പനിയായ എയര്‍ബസ്, ഫ്രഞ്ച് ഗവര്‍ണ്‍മെന്റ്, അനില്‍ അംബാനി എന്നിവര്‍ക്ക് അറിയാം. ഈ ഗവര്‍ണ്‍മെന്റിന്റെ നുണ പൊളിഞ്ഞെന്ന് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് അടുത്ത നിമിഷംഅനില്‍ അംബാനിക്കായി കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി. എറിക്‌സണ്‍ ഇന്ത്യ റിലയന്‍സ് കമ്മ്യുണിക്കേഷന്‍സിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസില്‍ വാദിക്കാനായിരുന്നു കപില്‍ സിബല്‍ എത്തിയത്.

Kapil Sibel

ഇതോടെ ബിജെപി കപില്‍ സിബലിന്റേത് തികച്ചും വൈരുദ്ധ്യമായ പ്രവര്‍ത്തനമെന്ന് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഏത് കേസിനായും ഹാജരാകാമെന്നും അതിന് തടസങ്ങളിലെന്നും ബിജെപിയുടെ വകതാവും സുപ്രീം കോടതി അഭിഭാഷകനുമായ നളിന്‍ കോഹ്ലി പറയുന്നു. കപില്‍ സിബല്‍ അനില്‍ അംബാനിയുടെ വിഷയത്തില്‍ അഭിഭാഷകനെന്ന നിലയിലും രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കാണിക്കുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പറയുന്നു.

എന്നാല്‍ ഇതില്‍ വൈരുദ്ധ്യം ഇല്ലെന്നും താന്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനെയാണ് പ്രതിനിധീകരിച്ചതെന്നും അത് എറിക്‌സണിനെതിരേ ആണെന്നും ഇതില്‍ റാഫേലുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും കപില്‍ സിബല്‍ പറയുന്നു. ഇത് ഒറു കോര്‍പ്പറേറ്റ് കേസാണ്. ഇതില്‍ അനില്‍ അംബാനി എംഡിയാണ്. 20 വര്‍ഷമായി ഇവര്‍ക്കായി ഹാജരാകുന്നുണ്ട്. എന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുജെര്‍വാലെയും കപിലിനെ അനുകൂലിച്ച് രംഗത്തെത്തി. കപില്‍ അനില്‍ അംബാനിയെ രാഷ്ട്രീയമായി വിമര്‍ശിച്ചെന്നും കോടതിയില്‍ ഹാജരായത് അഭിഭാഷകനായെന്നും പറഞ്ഞു.

English summary
Kapil Sibal appears before court for Anil Ambani a minute after criticizing ambani for Rafale deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X