മോദിയുടെ കാലുകഴുകി വെള്ളം കുടിക്കുമോ? എംപിയെ പരിഹസിച്ച് കപില്‍ സിബല്‍
ബിജെപി പ്രവര്‍ത്തകന്‍ കാലുകഴുകി വെള്ളം കുടിച്ച സംഭവത്തില്‍ എംപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നിഷികാന്ത് എമപി ദുബൈയുടെ കാല്‍ കഴുകി ബിജെപി പ്രവര്‍ത്തകന്‍ വെള്ളം കുടിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

കാലു കഴുകി വെള്ളം കുടിച്ചത് പ്രവര്‍ത്തകന് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് ഡുബേ പറഞ്ഞത്. അങ്ങനെയെങ്കില്‍ മോദിയുടെ കാല് കഴുകിയ വെള്ളം ഡുബേ കുടിക്കുമോ? അങ്ങനെ ചെയ്തില്ലേങ്കില്‍ ഡുബേക്ക് മോദിയോട് സ്നേഹമില്ലെന്നാണോ അര്‍ത്ഥമെന്നും കപില്‍ ചോദിച്ചു.
ജാര്‍ഖണ്ഡില്‍ നടന്ന റാലിയില്‍ വെച്ചായിരുന്നു ബിജെപി എംപിയായ നിതീഷ് ഡുബ്ബേ പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ ബിജെപി പ്രവര്‍ത്തകനായ പവാന്‍ എംപിയുടെ കാല് കഴുകി പ്രവര്‍ത്തകന്‍ വെള്ളം കുടിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ പ്രവര്‍ത്തകന്‍ ചെയ്തതില്‍ തെറ്റെന്താണെന്നും ഒരിക്കല്‍ താനും പ്രവര്‍ത്തകന്‍റെ കാല്‍ കഴുകി വെള്ളം കുടിക്കുമെന്നുമായിരുന്നു ഡുബേ പറഞ്ഞത്.












Click it and Unblock the Notifications