പാട്ട്, ഡാന്‍സ്.. മുന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ഒരു പണിയും ഇല്ലേ?
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്നു. സൈനബ - മാനവികതയുടെ ആഘോഷം എന്ന നോണ്‍ - കമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ടിയാണ് കപില്‍ സിബല്‍ പാട്ടെഴുതുന്നത്. ചിത്രത്തിന് വേണ്ടി 5 പാട്ടുകളാണ് മുന്‍ മന്ത്രിയുടെ വകയായി ഉണ്ടാകുക. പ്രണവ് സിംഗാണ് ഈ സാമൂഹിക - രാഷ്ട്രീയ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

ഹിന്ദു യുവാവും മുസ്ലിം യുവതിയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തില്‍ സമാധാനത്തിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് അണിയറക്കാര്‍ പറയുന്നു. സമൂഹമധ്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമം എന്ന നിലയ്ക്കാണ് ഇതിനായി സിനിമ തന്നെ തിരഞ്ഞെടുത്തത്.

ആളുകളുടെ കാഴ്ചപ്പാടുകളാണ് മാറേണ്ടത്. കാഴ്ചപ്പാടുകള്‍ മാറുന്നത് വരെ ഒരു നിയമങ്ങള്‍ക്കും നമ്മളെ നന്നാക്കാന്‍ കഴിയില്ല. സമൂഹത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ ആദ്യം ആളുകള്‍ മാറണം. ഓരോ ആളുകളും മാറണം. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഈ ചിത്രം ആളുകളുടെ കണ്ണ് തുറപ്പിക്കുമെന്ന് സംവിധായകനും കൂട്ടരും കരുതുന്നു.

യു പി എ മന്ത്രിസഭയിലെ അംഗമായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ് നേരത്തെ കല്‍ഹോനഹൊയിലെ ഗാനത്തിന് ജര്‍മ്മന്‍ പതിപ്പ് ഇറക്കിയത് വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെയ്ഫ് അലി ഖാന്റെ വേഷത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തിയത്. ജര്‍മ്മന്‍ എംബസിയാണ് ഗാനം നിര്‍മ്മിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാ ചുമതലകളൊന്നും ഇല്ലാത്തത് കൊണ്ടാണ് മുന്‍ മന്ത്രിമാര്‍ പാട്ട് എഴുതിയും ഡാന്‍സ് കളിച്ചും നടക്കുന്നതെന്നും പറയുന്നവരുണ്ട്.












Click it and Unblock the Notifications