കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തരം കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്നുണ്ട്; അർണബിന്റെ വാദത്തിനിടെ കാപ്പനെ ഓർമ്മിച്ച് കപിൽ സിബൽ

Google Oneindia Malayalam News

ദില്ലി: ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അര്‍ണബിനെ പെട്ടെന്ന് തന്നെ മോചിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി ഒറ്റ ദിവസം കൊണ്ട് പരിഗണിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്.

arnab

അര്‍ണബിന്റെ ജാമ്യം സംബന്ധിച്ച് വാദം നടക്കുന്നതിനിടെ കോടതിയില്‍ സിദ്ദിഖ് കാപ്പനെതിരായ കേസ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പരാമര്‍ശിക്കുകയും ചെയ്തു. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടിയും മുംബൈ പൊലീസിന് വേണ്ടിയുമാണ് കപില്‍ സിബല്‍ ഹാജരായത്. കോടതിയില്‍ കപില്‍ സിബലിന്റെ പരാമര്‍ശം ഇങ്ങനെ,

ഉത്തര്‍ പ്രദേശിലെ ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 32ന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കൂടാതെ ഹര്‍ജി നാലാഴ്‌ത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്നുണ്ടെന്നും കപില്‍ സിബല്‍ കോടതിക്ക് മുമ്പാകെ അറിയിച്ചു.

അതേസമയം, അര്‍ണബിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 50000 രൂപ ബോണ്ടില്‍ എത്രയും പെട്ടെന്ന് അര്‍ണബ് ഗോസ്വാമിയെയും അറസ്റ്റിലായ മറ്റ് രണ്ട് പേരെയും വിട്ടയക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇന്റീരിയര്‍ ഡിസൈനല്‍ ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം നിഷേധിച്ച ബോബെ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണബ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യമിട്ടാല്‍ അവുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സുപ്രീം കോടതിയുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചിരുന്നു.

ആർക്കിടെക്ടിന്റെ ആത്മഹത്യ; അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചുആർക്കിടെക്ടിന്റെ ആത്മഹത്യ; അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനംബീഹാറിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു; നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ജെപി നദ്ദയ്ക്ക് അഭിനന്ദനം

English summary
Kapil Sibal recalls Siddique Kappan during Arnab Goswami Supreme Court hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X