കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകും, പ്രവര്‍ത്തകരെല്ലാം നിരാശയിലാണെന്ന് കപില്‍ സിബല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് ഒരു വ്യക്തതും ഇല്ലെന്ന് കപില്‍ സിബല്‍. സോണിയാ ഗാന്ധി തുറന്ന ചര്‍ച്ചയാണ് നേരത്തെ നടത്തിയത്. തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സോണിയ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ നേതൃത്വം ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടിലെന്ന് സിബല്‍ പറയുന്നു. ജി23 നേതാക്കളുമായും പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കളുമായോ ഹൈക്കാന്‍ഡ് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് എപ്പോള്‍ എവിടെ വെച്ച് നടക്കുമെന്ന് ആര്‍ക്കും അറിയില്ല. ഇതിനെ കുറിച്ച് ഗാന്ധി കുടുംബം ഒന്നും സംസാരിച്ചിട്ടില്ലെന്നും സിബല്‍ വ്യക്തമാക്കി.

1

സോണിയ വിളിച്ച യോഗത്തില്‍ യാത്രയിലായത് കൊണ്ട് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തുറന്ന ചര്‍ച്ച ഞങ്ങള്‍ക്ക് നടത്താന്‍ പറ്റിയെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സോണിയ പറഞ്ഞത്. എന്നാല്‍ ജി23 നേതാക്കളില്‍ ഒരാള്‍ക്ക് പോലും തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് അറിയില്ല. അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പും നടക്കണം. കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പ് ആ സമയത്ത് നടത്തണം. പാര്‍ലമെന്ററി ബോര്‍ഡും പരിഷ്‌കരിക്കണമെന്ന ആവശ്യമാണ് സോണിയക്ക് മുന്നില്‍ ഞങ്ങള്‍ വെച്ചതെന്നും സിബല്‍ പറഞ്ഞു.

ഒരു മാസത്തോളമായി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ട്. എന്നാല്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഞങ്ങളെ അറിയിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കാരണം കോണ്‍ഗ്രസ് രാഷ്ട്രീയ ശക്തിയായി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. കോണ്‍ഗ്രസ് ഇപ്പോഴും ഒരു രാഷ്ട്രീയ ശക്തിയാണെന്നും സാധിക്കുന്നതെല്ലാം അത് ചെയ്യുന്നുണ്ടെന്നും കരുതുന്നവര്‍ പല സംസ്ഥാന നേതൃത്വങ്ങളിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. അവിടെയുള്ള പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. ഡല്‍ഹിയിലെ പല നേതാക്കളും തന്നോട് പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചെന്നും സിബല്‍ വ്യക്തമാക്കി.

എത്രയും പെട്ടെന്ന് കോണ്‍ഗ്രസിലൊരു മാറ്റം ആവശ്യമാണ്. നമ്മളെല്ലാവരും കോണ്‍ഗ്രസുകാരാണ്. ഇനി വരാനിരിക്കുന്ന സമയത്ത് കോണ്‍ഗ്രസ് അതിശക്തമാകണമെങ്കില്‍ നേതൃത്വം തന്നെ മുന്‍കൈ എടുക്കണം. എന്നാല്‍ ഇതുവരെ അത്തരമൊരു പ്രതികരണം ലഭിച്ചിട്ടില്ലെന്നും സിബല്‍ പറഞ്ഞു. അതേസമയം മോദി സര്‍ക്കാരിനെതിരെയും സിബല്‍ രംഗത്തെത്തി. ഇതുവരെ കര്‍ഷകരുമായി നല്ല രീതിയില്‍ ചര്‍ച്ച സര്‍ക്കാരിന് സാധ്യമായിട്ടില്ല. താങ്ങുവില തിരിച്ചുകൊണ്ടുവരിക മാത്രമാണ് അവര്‍ക്കുള്ള മാര്‍ഗം. ഈ സര്‍ക്കാര്‍ ഒന്നും ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെയാണ് എല്ലാം ചെയ്യുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയുമൊക്കെ അതാണെന്നും സിബല്‍ കുറ്റപ്പെടുത്തി.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kapil sibal says he didnt get any response in holding election in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X