കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുജന പങ്കാളിത്തം ജനാധിപത്യത്തിലുള്ള ആളുകളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു: കപിൽ സിബൽ

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് കർഷക പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. അമിത് ഷാ, ബഹുജന പങ്കാളിത്തം ജനാധിപത്യത്തിലുള്ള ആളുകളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ച അമിത് ഷാ ഈ സർക്കാർ എപ്പോഴാണ് ജനാധിപത്യത്തിലുള്ള വിശ്വാസം പ്രകടമാക്കുന്നതെന്നും കപിൽ സിബൽ ചോദിക്കുന്നു.

അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകം; ആര് നടത്തിയാലും കൊലപാതകം മാപ്പർഹിക്കാത്ത കുറ്റകൃത്യം: വിഎം സുധീരന്‍അബ്ദുറഹ്മാൻ ഔഫിന്‍റെ കൊലപാതകം; ആര് നടത്തിയാലും കൊലപാതകം മാപ്പർഹിക്കാത്ത കുറ്റകൃത്യം: വിഎം സുധീരന്‍

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് ദില്ലി പോലീസ് തടയുകയും മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി വദ്ര ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് മാർച്ചിൽ സംഘർഷത്തിനിടയാക്കിയിരുന്നു. പ്രവർത്തകർ വാഹനത്തിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ വാഹനത്തിലേക്ക് പ്രവർത്തകരെ വലിച്ചിഴച്ചാണ് കൊണ്ടുപോയിരുന്നത്.

kapil-sibal-15499525

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയ പ്രിയങ്ക സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും സർക്കാർ ജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും ആവശ്യപ്പെടുന്നു. അവർ കർഷകരുടെ നെഞ്ചത്ത് ചവിട്ടുകയാണ്. സർക്കാർ പറയുന്നത് കേൾക്കാനാണ് അവർ കർഷകരോട് ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പ്രതികരിച്ചു. രാവിലെ 11 മണിയോടെയാണ് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ആരംഭിച്ചത്. പ്രിയങ്കാ ഗാന്ധിയ്ക്ക് പുറമേ കെ സി വേണുഗോപാൽ, ടിഎൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും എഐസിസി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ പങ്കെടുത്തിരുന്നു.

കോൺഗ്രസിന്റെ പാർലമെന്റ് മാർച്ചിന് ആദ്യം തന്നെ ദില്ലി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തിന് സമീപത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ 10.30ഓടെയാണ് രാഷ്ട്രപതിഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ദില്ലി പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കുന്നത്.

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധിരാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

'സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ''സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ'

കരുതിയിരിക്കുക...വാട്‌സാപ്പിലൂടെ ഈ തട്ടിപ്പുകാര്‍ നിങ്ങളെ തേടിയും വന്നേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്കരുതിയിരിക്കുക...വാട്‌സാപ്പിലൂടെ ഈ തട്ടിപ്പുകാര്‍ നിങ്ങളെ തേടിയും വന്നേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് പിന്തുണ,പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

English summary
Kapil Sibal says Mass participation reflects people’s faith in democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X