കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ സിബല്‍ സീനിയറാണ്, വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ വേണം, ഗെലോട്ടിനെ പിന്തുണച്ച് താരിഖ് അന്‍വര്‍

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച കപില്‍ സിബലിനെതിരെ താരിഖ് അന്‍വര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം പറയുന്നതിന് മുമ്പ് ഹൈക്കമാന്‍ഡിനെ ഇക്കാര്യം ബോധിപ്പിക്കാമായിരുന്നുവെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. അശോക് ഗെലോട്ട് നേരത്തെ ഇതേ വിഷയത്തില്‍ സിബലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ അന്‍വര്‍ പിന്തുണച്ചു. കപില്‍ സിബല്‍ സീനിയര്‍ നേതാവാണ്. പാര്‍ട്ടിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍, പാര്‍ട്ടി ഹൈക്കമാന്‍ഡിനെയും അധ്യക്ഷയെയും കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് സിബല്‍ നല്‍കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു.

1

സിബല്‍ പക്ഷേ അതൊന്നും ചെയ്തില്ല. അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവന നല്‍കുകയാണ് ചെയ്തത്. അത് പാര്‍ട്ടിയുടെ മാത്രം നഷ്ടമാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ബീഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളിലും ആര്‍ജെഡിയിലും രൂക്ഷ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ വാങ്ങി, മഹാസഖ്യത്തിന്റെ വിജയസാധ്യത ഇല്ലാതാക്കിയെന്ന് ആര്‍ജെഡി നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബല്‍ വിമര്‍ശനം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തും ബിജെപിക്ക് ബദല്‍ ശക്തിയാണെന്ന് ജനങ്ങള്‍ കരുതുന്നില്ലെന്ന് സിബല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം ചിലപ്പോള്‍ ഈ തോല്‍വിയെയും സാധാരണമായിട്ടാവും കാണുന്നത്. അതുകൊണ്ട് തോല്‍വി വിലയിരുത്തുന്ന കാര്യം നടന്നേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കേണ്ട ആവശ്യം സിബലിനില്ലായിരുന്നു. ഇത് രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അശോക് ഗെലോട്ട് പറഞ്ഞു. എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് പുനപ്പരിശോധന നടത്തി നേതൃമാറ്റം കൊണ്ടുവന്നിട്ടില്ലെങ്കില്‍ പാര്‍ട്ടി ഇനിയും തോല്‍വികള്‍ നേരിടേണ്ടി വരുമെന്ന് വിവേക് തന്‍കയും പറഞ്ഞിരുന്നു.

അതേസമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് യോഗം ചേരുന്നുണ്ട്. അഞ്ചംഗ സമിതിയും ഉണ്ടാവും. എന്നാല്‍ ബീഹാര്‍ തോല്‍വിയെ കുറിച്ച് വിലയിരുത്തല്‍ ഉണ്ടാവില്ലെന്നാണ് സൂചന. നേരത്തെ സോണിയക്ക് കത്തയച്ച 23 നേതാക്കള്‍ പറഞ്ഞ വിഷയത്തില്‍ വിലയിരുത്തല്‍ ഈ സമിതിയിലുണ്ടാവും. അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം തെരഞ്ഞെടുപ്പ് നടത്താനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ അവര്‍ നേതൃത്വത്തിനെതിരെ യാതൊരു വിമര്‍ശനവും നേതാക്കളെ എതിര്‍ത്ത് യാതൊന്നും പറയാതെ ഇരിക്കുകയും ചെയ്യുമെന്ന് സീനിയര്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
kapil sibal should discuss issues with congress high command says tariq anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X