കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 'കറാച്ചി' വേണ്ട: ബെംഗളൂരുവില്‍ പേര് മറച്ച് ദേശീയ പതാക തൂക്കി ബേക്കറി! പാക് വിരുദ്ധത!

Google Oneindia Malayalam News

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് പാക് വിരുദ്ധ വികാരം പുകയുന്നു. ബെംഗളൂരുവിലെ ഒരു ബേക്കറിയാണ് ഒടുവിലത്തെ ഇര. കറാച്ചി ബേക്കറിയുടെ പേരാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മറച്ചുവെച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് സംഭവം. പുല്‍വാമയില്‍ 40 പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചതോടെ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ നഗരത്തിലെ പ്രശസ്തമായ ബേക്കറിയാണ് ഫ്ലക്സ് ഉപയോഗിച്ച് മറക്കാന്‍ നിര്‍ബന്ധിതരായത്.

karachibakery11-1

വെള്ളിയാഴ്ച രാത്രി എട്ടിനും 8.30നും ഇടയിലാണ് ഇന്ദിരാനഗര്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള ഹോട്ടലിന് മുമ്പില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്. സ്ഥാപത്തിന്റെ പേര് മാറ്റണമെന്നുള്ളതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കറാച്ചി പാക് നഗരത്തിന്റെ പേരാണെന്നും മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കടയിലെ ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് കറാച്ചി എന്ന ഭാഗം മറയ്ക്കുകയും ചെയ്തുു. ഇതിന് പുറമേ ത്രിവര്‍ണ പതാകയും ബേക്കറിക്ക് മുമ്പില്‍ തൂക്കിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

English summary
Karachi bakery in bengaluru forced to cover the name in board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X