കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരംബീര്‍ സിങ് പുതിയ നാവിക സേനാ മേധാവി; നേട്ടങ്ങളുടെ തോഴന്‍, സകലകലാ വല്ലഭന്‍

Google Oneindia Malayalam News

ദില്ലി: നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ വിരമിച്ചതിനെ തുടര്‍ന്ന് പുതിയ മേധാവിയായി കരംബീര്‍ സിങ് ചുമതലയേറ്റു. 39 വര്‍ഷം സേവന പരിചയമുള്ള നാവിക സേനാംഗമാണ് കരംബീര്‍. ദില്ലിയിലെ സൈനിക ആസ്ഥാനത്ത് നാവിക സേനയുടെ ഉപമേധാവിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സ്റ്റേണ്‍ നേവല്‍ കമാന്ററായി വിശാഖപട്ടണത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.

Dc

നാവിക സേനയെ ശക്തമാക്കുന്നതിനും സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനുമാണ് പ്രാധാന്യം നല്‍കുക എന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന്റെ 24ാമത് നാവിക സേനാ മേധാവിയാണ് കരംബീര്‍ സിങ്.

പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ് കരംബീര്‍ സിങ്. പിതാവ് വ്യോമസേനാ ഓഫീസറായിരുന്നു. രാജ്യത്തിന്റെ രണ്ടാംതലമുറയില്‍പ്പെട്ട സൈനിക ഓഫീസറാണ് ഇദ്ദേഹം. നാസികിലെ ബാര്‍സസ് സ്‌കൂളിലായിരുന്നു ആദ്യ പഠനം. പിന്നീട് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. 1980ലാണ് നാവിക സേനയില്‍ ചേര്‍ന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, ഓപറേഷന്‍ വിജയ് മെഡല്‍, ഓപറേഷന്‍ പരക്രം മെഡല്‍ എന്നിവ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.

അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെഅമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെ

അതിര്‍ത്തിയില്‍ ഐഎന്‍എസ് ദില്ലി, ഐഎന്‍എസ് റാണ, ഐഎന്‍എസ് വിജയ് ദുര്‍ഗ് തുടങ്ങിയ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് പലപ്പോഴും നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്റമാന്‍ ആന്റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നാവിക സേനാ ആസ്ഥാനങ്ങളില്‍ ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. നാവിക സേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയാണ് കരംബീര്‍ സിങ്.

സൈക്ലിങ്, ഓട്ടം, നീന്തല്‍, ഗോള്‍ഫ് എന്നിവയാണ് ഇഷ്ട കായിക ഇനങ്ങള്‍. ഇഷ്ട മേഖലയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യക്തി കൂടിയാണിദ്ദേഹം. സീനിയോരിറ്റി കൂടാതെ എല്ലാ രംഗങ്ങളിലുമുള്ള കഴിവ് കൂടി പരിഗണിച്ചാണ് കരംബീര്‍ സിങിനെ നാവിക സേനാ മേധാവിയായി നിയമിച്ചിരിക്കുന്നത്.

English summary
Karambir Singh New Navy Chief, Here is All About Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X