• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരണ്‍ ജോഹറിന്റെ ആദ്യസെക്‌സ് ആരുമായി, എത്ര രൂപയ്ക്ക്? ഷാറൂഖുമായെന്ത്... ഞെട്ടിക്കും വെളിപ്പെടുത്തലുകൾ

  • By രശ്മി നരേന്ദ്രൻ

മുംബൈ: ബോളിവുഡിലെ സൂപ്പര്‍ സംവിധായകനാണ് കരണ്‍ ജോഹര്‍. ഏറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരസംവിധായകന്‍. കരണ്‍ ജോഹറിന്റെ ആത്മകഥയായ 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' ആണ് ഇപ്പോള്‍ ബി ടൗണിലെ പ്രധാന ചര്‍ച്ച.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കരണ്‍ തന്റെ ആത്മകഥയില്‍ നടത്തിയിരിക്കുന്നത്. ചൂടപ്പം പോലെയാണ് പുസ്തകം വിറ്റുപോകുന്നത്.

തന്റെ ആദ്യത്തെ ലൈംഗികാനുഭവം മുതലുള്ള കാര്യങ്ങളാണ് താരം ലജ്ജലേശമില്ലാതെ വെളിപ്പെടുത്തിയിരിക്കുന്നത്. ഷാറൂഖ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ചും കരണ്‍ പറയുന്നുണ്ട്.

ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്

ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്നാണ് കരണ്‍ ജോഹറിന്റെ ആത്മകഥയുടെ പേര്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.

ആദ്യത്തെ സെക്‌സ് മുതല്‍ ഷാരൂഖ് ഖാന്‍ വരെ

തന്റെ ആദ്യത്തെ ലൈംഗികാനുഭവം മുതലുള്ള കാര്യങ്ങളാണ് കരണ്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്. കരീനയുമായും കാജോളുമായും ഉള്ള പ്രശ്‌നങ്ങളും ഷാരൂഖ് ഖാനുമായുള്ള ബന്ധവും എല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ആദ്യം സെക്‌സ് ചെയ്തത് പണം കൊടുത്ത്

താന്‍ ആദ്യമായി സെക്‌സ് ചെയ്തത് പണം കൊടുത്താണെന്നതാണ് കരണ്‍ ജോഹറിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍. ഭാഗ്യം അത് ഇന്ത്യയില്‍ വച്ചായിരുന്നില്ല.

ന്യൂയോര്‍ക്കില്‍ വച്ച്... 26-ാം വയസ്സില്‍

കരണ്‍ ജോഹറിന് തന്റെ കന്യകാത്വം 'നഷ്ടപ്പെടുന്നത്' 26-ാം വയസ്സില്‍ ആണ്. അതും ന്യൂയോര്‍ക്കില്‍ വച്ച്. അത് എന്തായാലും അത്ര സന്തോഷ പ്രദം ഒന്നും ആയിരുന്നില്ല. ആരുമായിട്ടായിരുന്നു അത് എന്ന് കരണ്‍ വെളിപ്പെടുത്തിയിട്ടും ഇല്ല.

ഒരാഴ്ചയ്ക്ക് ശേഷം രണ്ടാം തവണ

ആദ്യത്തെ സംഭവത്തിന് ഒരാഴ്ച ശേഷം രണ്ടാമതും ഇതേ കാര്യം തന്നെ സംഭവിച്ചു. ആ അനുഭവത്തിലും കരണ്‍ തീരെ സംതൃപ്തനായിരുന്നില്ല. വ്യാജമായ സ്‌നേഹ പ്രകടനങ്ങള്‍ തന്നെ കാരണം!!!

കരീന കപൂറുമായുള്ള പ്രശ്‌നം

കല്‍ ഹോ ന ഹോ എന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ അതേ പ്രതിഫലം ആവശ്യപ്പെട്ടതായിരുന്നു കരീനയുമായുള്ള പിണക്കത്തിന് കാരണം. ഇതേ തുടര്‍ന്ന് ഒമ്പത് മാസത്തോളം രണ്ട് പേരും പിണക്കത്തിലായിരുന്നു. പിന്നീട് കരണിന്റെ പിതാവ് ആശുപത്രിയിലാണെന്നറിഞ്ഞ് കരീന വിളിച്ചപ്പോഴാണ് ആ പ്രശ്‌നം അവസാനിച്ചത് എന്നാണ് കരണ്‍ ജോഹര്‍ എഴുതിയിരിക്കുന്നത്.

കാജോളുമായി 25 വര്‍ഷത്തെ സൗഹൃദം... പക്ഷേ

ബോളിവുഡിന്റെ അസൂയയായിരുന്നു കരണ്‍ ജോഹറും കജോളും തമ്മിലുള്ള സൗഹൃദം. എന്നാല്‍ 25 വര്‍ഷം നീണ്ട സൗഹൃദം ഇപ്പോള്‍ അശേഷം ഇല്ലാതായിക്കഴിഞ്ഞു. അതിനെക്കുറിച്ചും കരണ്‍ ജോഹര്‍ എഴുതിയിട്ടുണ്ട്. അതിനെതിരെ കജോളും പ്രതികരിച്ചുകഴിഞ്ഞു.

കരണിന്റെ ആരാണ് ഷാറൂഖ് ഖാന്‍

കരണ്‍ ജോഹറും ഷാറൂഖ് ഖാനും തമ്മിലുള്ള ബന്ധം ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. രണ്ട് പേരും തമ്മിലുള്ള അടുപ്പം 'മറ്റേതോ' തരത്തില്‍ ഉള്ളതാണെന്ന് പോലും പലരും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് കാരണം കരണിന്റെ എല്‍ജിബിടി സെക്‌സ് ഓറിയന്റേഷനാണെന്നാണ് വിമര്‍ശനം. തന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ കുറിച്ച് അലറി വിളിച്ച് നടക്കേണ്ടതില്ലെന്നാണ് കരണ്‍ പുസ്തകത്തില്‍ പറയുന്നത്.

ഷാറൂഖ് മൂത്ത സഹോദരന്‍

ഷാറൂഖുമായി കരണ്‍ അടുത്താലും പ്രശ്‌നം, അകന്നാലും പ്രശ്‌നം എന്നതാണ് ബോളിവുഡിലെ സ്ഥിതി. കാര്യം നേരത്തെ പറഞ്ഞത് തന്നെ ആണ്. അതുകൊണ്ട് തന്നെയാണ് ഷാറൂഖിന്റെ കാര്യത്തില്‍ കരണ്‍ ഇത്രയും രോഷത്തോടെ പ്രതകരിക്കുന്നത്.

സഹോദരനൊപ്പം കിടന്നാല്‍ എന്ത് പറയും

നിങ്ങളുടെ സഹോദരനൊപ്പം കിടന്നുറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? ഷാറൂഖ് തനിക്ക് ഒരു ഫാദര്‍ ഫിഗര്‍ ആണെന്നും മൂത്ത സഹോദരനാണെന്നും ആണ് കരണ്‍ പറയുന്നത്.

English summary
Karan Johar's biography An Unsuitable Boy has been flying off the shelves for KJo's candid confessions. Controversy's child Karan has not shied away from talking about anything - whether it's his sexual orientation or his fallout with former BFF Kajol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more