കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വിരുദ്ധതയില്‍ തിയേറ്റര്‍ ഉടമകള്‍, കരണ്‍ ജോഹര്‍ ചിത്രം പുറത്തിറങ്ങുമോ!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഹോളിവുഡ് ഏറെക്കാത്തിരുന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതത്വത്തില്‍. കരണ്‍ ജോഹറിന്റെ 'യേ ദില്‍ ഹേ മുഷ്‌കില്‍'എന്ന ചിത്രത്തിന്റെ റിലീസാണ് തിയ്യറ്റര്‍ ഉടമകളുടെ നിലപാടിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിട്ടുള്ളത്. പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എടുക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്.

പാക് സിനിമാ താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സിനിമ ഓണേഴ്‌സ് അസോസിയേഷനാണ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഫവദ് ഖാന്റെ സാന്നിദ്ധ്യം

ഫവദ് ഖാന്റെ സാന്നിദ്ധ്യം

ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയ പാക് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഫവദ് ഖാന്റെ സാന്നിധ്യമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള എതിര്‍പ്പിന് പിന്നില്‍.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

സെപ്തംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു പാക് താരങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്റെ അറിവോടെ നടത്തിയ ആക്രമണത്തില്‍ പാക് താരങ്ങള്‍ അപലപിക്കാന്‍ പോലും തയ്യാറാവാത്തതാണ് ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്.

പാകിസ്താന്റെ പ്രതികാരം

പാകിസ്താന്റെ പ്രതികാരം

സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്‌സേചഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പ്രമേയം പാസാക്കിയത്. ഇതിനുള്ള പ്രതികാരമെന്നോണം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പാക് തിയേറ്റര്‍ ഉടമകളും നിര്‍ത്തിവച്ചിരുന്നു.

വനിര്‍മ്മാണ്‍ സേന

വനിര്‍മ്മാണ്‍ സേന

ഫവദ് ഖാനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്നാണ് രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേന ഉയര്‍ത്തുന്ന ഭീഷണി.

 കൂടുതല്‍ സമാധാനമുള്ള ലോകം

കൂടുതല്‍ സമാധാനമുള്ള ലോകം

പാക് ഗായകന്‍ ഷഫ്ഖാത്ത് അമാനത്ത് അലിയെപ്പോലെയുള്ളവര്‍ ഉറി ഭീകരാക്രമണത്തില്‍ അപലപിച്ചതിന് പിന്നാലെ ലോകത്ത് കൂടുതല്‍ സമാധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രസ്താവന പുറത്തിറക്കിയിരുന്നു.

English summary
Karan Johar's Ae Dil Hai Mushkil in trouble over ban on Pak actors. Indian Motion Picture Producers Association passed a resolution to ban Pakistanis from working in Indian films after Uri attack in Indian Army Brigade head quarters on September 18th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X