കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ

  • By Desk
Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വെച്ച രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 19 നാണ് നടക്കുന്നത്. 18 രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ചിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു.

Recommended Video

cmsvideo
Karanataka; Deve gowda ready for Rajya sabha poll | Oneindia Malayalam

ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞുഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ കോൺഗ്രസും ബിജെപിയും ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ സീറ്റുകൾ നേടി രാജ്യസഭയിൽ അംഗബലം വർധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ ബിജെപിക്ക് തടയിടാനുള്ള പതിനെട്ടവും പയറ്റുകയാണ് കോൺഗ്രസ്..

ഒരു മുഴം മുൻപേ എറിഞ്ഞ്

ഒരു മുഴം മുൻപേ എറിഞ്ഞ്

18 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകം ഇല്ല. എന്നാൽ ബിജെപിയെ പൂട്ടാൻ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് കോൺഗ്രസ്,. സംസ്ഥാനത്ത് നാല് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. കോൺഗ്രസിന്റെ രാജീവ് ഗൗഡ, ബിഎച്ച് ഹരിപ്രസാദ്, ബിജെപിയുടെ പ്രഭാകർ കോരെ, ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.

കോൺഗ്രസിനും ബിജെപിക്കും

കോൺഗ്രസിനും ബിജെപിക്കും

നിലവിലെ സീറ്റുകൾ അനുസരിച്ച് കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാൻ സാധിക്കും. കോൺഗ്രസിന് 64 സീറ്റുകളാണ് ഉള്ളത്. 48 സീറ്റുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. അതേസമയം ബിജെപിക്ക് സീറ്റ് നില അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയം ഉറപ്പാണ്. 117 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

ജെഡിഎസുമായി സഖ്യം

ജെഡിഎസുമായി സഖ്യം

നാലാം സീറ്റിൽ വിജയിക്കാനുള്ള അംഗബലം കോൺഗ്രസിനും ബിജെപിക്കും ഇല്ല. ഈ സാഹചര്യത്തിൽ ജെഡിഎസുമായി സഖ്യം രൂപീകരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. അംഗ ബലം അനുസരിച്ച് കോൺഗ്രസിന് രണ്ടാമത്തെ സീറ്റിലേക്ക് വിജയിക്കാൻ സാധിക്കില്ല. ജെഡിഎസിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ജെഡിഎസിന് വിജയം ഉറപ്പാക്കണമെങ്കിൽ 14 വോട്ടുകളുടെ കുറവുണ്ട്. വെറും 34 പേരുടെ പിന്തുണ മാത്രമേ ജെഡിഎസിനുള്ളൂ.

സോണിയയുടെ നിർദ്ദേശം

സോണിയയുടെ നിർദ്ദേശം

ജെഡിഎസും കോൺഗ്രസും സഖ്യത്തിൽ എത്തിയില്ലേങ്കിൽ ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി കളത്തിൽ ഇറക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇതിനായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ട് ജെഡിഎസുമായി സഖ്യത്തിനുള്ള സാധ്യത തേടുന്നത്. ജെഡിഎസ് തലവൻ എച്ച്ഡി ദേവഗൗഡയെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ജെഡിഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേവഗൗഡയെങ്കിൽ

ദേവഗൗഡയെങ്കിൽ

എച്ച്ഡി ദേവഗൗഡ മത്സരിച്ചാൽ മാത്രമേ ജെഡിഎസിനെ പിന്തുണയ്ക്കേണ്ടതുള്ളൂവെന്നാണ് സോണിയയുടെ നിലപാട്. ദേവഗൗഡ മത്സരിക്കുകയാണെങ്കിൽ അതിനെതിരെ ബിജെപി എതിർക്കുകയില്ല.. ദേവഗൗഡയ്ക്കെതിരായ നീക്കം ഗൗഡ വിഭാഗത്തിനിടയിൽ അതൃപ്തിക്ക് വഴിവെക്കുന്ന ഭയം ബിജെപിക്കുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് കോൺഗ്രസ് ചരടുവലിക്കുന്നത്.

സന്നദ്ധത അറിയിച്ചു

സന്നദ്ധത അറിയിച്ചു

അതേസമയം മത്സരിക്കാൻ ദേവഗൗഡ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസിന് മുൻപിൽ ഗൗഡ ഒരു ഡിമാന്റ് കൂടി വെച്ചിട്ടുണ്ട്. തന്നെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനാണെന്ന് ഉറപ്പ് നൽകണമെന്നാണ് ദേഗൗഡയുടെ ആവശ്യം.

കണ്ടീഷൻ ഇങ്ങനെ

കണ്ടീഷൻ ഇങ്ങനെ

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ദേവഗൗഡ രുചിച്ചത്. കൊച്ചുമകൻ പ്രജ്ജ്വൽ രേവണ്ണയ്ക്കായി തന്റെ സിറ്റിങ്ങ് സീറ്റായ മാണ്ഡ്യ ഒഴിഞ്ഞ് കൊടുത്ത ദേവഗൗഡ ഹസനിലായിരുന്നു മത്സരിച്ചത്. അതേസമയം ജെഡിഎസുമായി സഖ്യത്തിലെത്തുന്നതിനെതിരെ പാർട്ടിയിൽ തർക്കം ഉടലെടുത്താൽ അത് കോൺഗ്രസിന് തലവേദനയാകും.

ഇടഞ്ഞ് സിദ്ധരാമയ്യ

ഇടഞ്ഞ് സിദ്ധരാമയ്യ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാരാണ് ജെഡിഎസുമായുള്ള സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മുൻ മുഖ്യനും മുതിർന്ന നേതാവുമായ സിദ്ധരമായ്യ സഖ്യത്തോട് അനുകൂല നിലപാടല്ല പ്രകടിപ്പിച്ചത്. അതേസമയം സഖ്യം സംബന്ധിച്ച് തർക്കം ഉയർന്നാൽ കോൺഗ്രസ് ഒരു സ്ഥാനാർത്ഥിയെ കൂടി മത്സരിപ്പിച്ചേക്കും. ഇതിനെ ജെഡിഎസ് പിന്തുണയ്ക്കും.

ലജിസ്സേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്

ലജിസ്സേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്

പകരമായി വരാനിരിക്കുന്ന ലജിസ്സേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കോൺഗ്രസിനോട് ജെഡിഎസ് ആവശ്യപ്പെട്ടേക്കും. ഇനി ദേവഗൗഡയെ പിന്തുണച്ചാൽ ജെഡിഎസിന് വിജയിക്കാന്‍ കഴിയുന്ന മുന്നാമത്തെ സീറ്റ് തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മല്ലികാർജ്ജുൻ ഖാർഗെ

മല്ലികാർജ്ജുൻ ഖാർഗെ

അതേസമയം മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഗാർഖേയാണ് കോൺഗ്രസിനായി രാജ്യസഭയിൽ കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുൽബർഗ ലോക്സഭ മണ്ഡലത്തിൽ നിന്ന് ഗാർഖെ പരാജയപ്പെട്ടിരുന്നു.ബിജെപി നേതാാവായ ഉമേഷ് ജാദവിനോടായിരുന്നു ഖാർഗെ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഖാർഗെയോടും മകനോടും ഇടഞ്ഞ് പാർട്ടി വിട്ട നേതാവാണ് ജാദവ്

 ആവശ്യവുമായി രമേശ് കട്ടി

ആവശ്യവുമായി രമേശ് കട്ടി

അതിനിടെ രാജ്യസഭ സീറ്റിനായി ബിജെപിയിൽ ചരടുവലി ശക്തമായിട്ടുണ്ട്. മുതിർന്ന നേതാവായ രമേശ് കട്ടിയാണ് മത്സരിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. തനിക്ക് സീറ്റ് നൽകുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ഉറപ്പ് നൽകിയിരുന്നുവെന്ന് കട്ടി പറഞ്ഞു. സീറ്റ് നിഷേധിച്ചാൽ കട്ടിയുടെ നേതൃത്വത്തിൽ വടക്കൻ കർണാടകയിൽ നിന്നുള്ള എംഎൽഎമാർ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.

യോഗം ചേർന്നു

യോഗം ചേർന്നു

നേരത്തേ രമേശ് കട്ടിയുടേയും സഹോദരൻ ഉമേഷ് കട്ടിയുടേയും നേതൃത്വത്തിൽ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ 20 എംഎൽഎമാർ യോഗം ചേർന്നിരുന്നു. ഉമേഷിന് മന്ത്രി സ്ഥാനവും രമേശിന് രാജ്യസഭ ടിക്കറ്റും ആവശ്യപ്പെട്ടായിരുന്നു ഇത്. തുടർന്ന് നേതാക്കളോട് യെഡിയൂരപ്പ ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു.

English summary
Karanataka; Deve gowda ready for Rajya sabha poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X