കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഒറ്റുകാര്‍.. തിരിച്ചെത്തിയാലും കോണ്‍ഗ്രസിന് വേണ്ട; ഏറ്റവും ഹീനമായ അട്ടിമറിയെന്ന് വേണുഗോപാല്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തെ ചതിച്ച കുതിരക്കച്ചവടം, ബിജെപിയെ തേച്ചൊട്ടിച്ച് കെസി വേണുഗോപാല്‍

ദില്ലി: 15 ഭരണകക്ഷി എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെ ആരംഭിച്ച കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിശ്വാസ വോട്ടെടുപ്പോടെ താല്‍ക്കാലിക പരിസമാപ്തി. കഴിഞ്ഞ വ്യാഴാഴ്ച്ച വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് ശേഷം ഇന്നലെ വൈകീട്ട് 7 മണിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ല. 99 അംഗങ്ങള്‍ മാത്രമാണ് വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്.

<strong>ജനാധിപത്യവും, സത്യസന്ധതയും, കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു.... ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ </strong>ജനാധിപത്യവും, സത്യസന്ധതയും, കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു.... ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ബിജെപി പക്ഷത്ത് നിന്ന് 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ 14 മാസം നീണ്ടു നിന്ന കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ വീണു. സ്പീക്കറും രമേഷ് കുമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ഗവര്‍ണാര്‍ വാജുഭായി വാലയെക്കണ്ട് മുഖ്യമന്ത്രി കുമരാസ്വമി രാജി നല്‍കിയതിന് പിന്നാലെ ബിജെപി നിയമസഭാ കക്ഷി നേതാവായി യദ്യൂരപ്പയെ സഭാനേതാവായി പ്രഖ്യാപിച്ചു. നാളെ യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കര്‍ണാടകയില്‍ കണ്ടെതെന്നാണ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ സര്‍ക്കാറിന്‍റെ പതനത്തിന് പിന്നാലെ പ്രതികരിച്ചത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

സംയുക്ത പരിശ്രമത്തിലൂടെ

സംയുക്ത പരിശ്രമത്തിലൂടെ

ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന കർണാടകയിലെ സഖ്യ സർക്കാരിനെ അട്ടിമറിക്കല്‍ രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ രാഷ്ട്രീയ കുതിരക്കച്ചവടമാണ്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിന്‍റെയും സംസ്ഥാന ഗവർണറുടേയും കേന്ദ്രസർക്കാരിന്റെ സംയുക്ത പരിശ്രമത്തിലൂടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. പാർട്ടിക്കൊപ്പം നിന്ന എല്ലാ എം‌എൽ‌എമാരും സംസ്ഥാനത്ത് രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ പോരാടിയ മുഴുവന്‍ പ്രവര്‍ത്തകരും ആദരവ് അര്‍ഹിക്കുന്നുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ധാർമ്മിക വിജയം നേടിയത്

ധാർമ്മിക വിജയം നേടിയത്

എം‌എൽ‌എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയ്ക്ക് നിയമസഭയിൽ മേൽക്കൈ നേടാൻ കഴിയുമെങ്കിലും ധാർമ്മിക വിജയം നേടിയത് കോൺഗ്രസ്-ജെഡി (എസ്) സഖ്യമാണ്. കൂറുമാറിയി കൂറുമാറിയ എം.എൽ. എ. മാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയെന്നും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുമാണ് ഈ അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് ബി ജെ പി കളമൊരുക്കിയത്. ബിജെപി നടത്തുന്ന അധാർമിക രാഷ്ട്രീയ അസ്ഥിരീകരണത്തിനെതിരെ കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധം നടത്തും

അയോഗ്യരാക്കപ്പെടും

അയോഗ്യരാക്കപ്പെടും

ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസി കളേയും വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബിജെപി ദുരുപയോഗം ചെയ്തു. സഖ്യ സർക്കാറിനെ താഴെ ഇറക്കാന്‍ സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കൾ ഭരണപക്ഷ എംഎൽഎ മാർക്ക് പണം വാഗ്ദാനം ചെയ്തു. കച്ചവടം ഉറിപ്പിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നതിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ നിയമസഭയ്ക്ക് മുന്നില്‍ വന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയാണ് സഖ്യസര്‍ക്കാറിനെ ബിജെപി താഴെ ഇറക്കിയത്. കുറുമാറിയ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിദ്ധരാമയ്യയും

സിദ്ധരാമയ്യയും

വിമതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കുന്നത് അവര്‍ സ‍ര്‍ക്കാറിനെ ഒറ്റുകൊടുത്തവരാണ്. തിരിച്ചെത്തിയാലും പാര്‍ട്ടി അവരെ ഏറ്റെടുക്കില്ലെന്നാണ് പിസിസി നേതൃത്വം വ്യക്തമാക്കിയത്. കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഭരണം നഷ്ടമാകാൻ കാരണമായ വിമതർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും ഇന്നലെ രംഗത്ത് എത്തിയിരുന്നു. വിമതർക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാണെന്നും ആരെയും വെറുടെ വിടില്ലെന്നുമായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്. എൽഎമാരുടെ ഹോൾസെയിൽ വിൽപ്പനയാണ് കർണാടകത്തിൽ നടന്നതെന്നും വിമതരെ അയോഗ്യരാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

വിമതരുടെ മടങ്ങിവരവ്

വിമതരുടെ മടങ്ങിവരവ്

അതേസമയം, മുംബൈയില്‍ തങ്ങുന്ന വിമതര്‍ യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മാത്രമെ കര്‍ണാടകയില്‍ തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ ആഡംബര ഹോട്ടലില്‍ കഴിയുന്ന കോണ്‍ഗ്രസിലേയും ജെഡിഎസിലേയും വിമതര്‍ എല്ലാവരും സന്തോഷവാന്മാരാണെന്ന് ബിജെപി അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
karanataka crisis: kc venugopal against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X