കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴെ വീഴുമോ യഡിയൂരപ്പ സര്‍ക്കാര്‍? മുന്നറിയിപ്പുകള്‍ക്ക് അവഗണിച്ച് വിമതര്‍ വീണ്ടും യോഗം ചേരുന്നു

Google Oneindia Malayalam News

ബെംഗളൂര്‍: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കര്‍ണാടകയിലെ യെഡിയൂപ്പ സര്‍ക്കാറിനെ പ്രതസിന്ധിയിലാക്കി വിമത നീക്കങ്ങള്‍ സജീവമാകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എംഎല്‍എമാര്‍ യോഗം ചേര്‍ന്നതോടെയാണ് വിമത നീക്കത്തിന്‍റെ സൂചനകള്‍ പുറത്തു വരുന്നത്.

പാര്‍ട്ടിയിലെ യെഡിയൂരപ്പ വിരുദ്ധ ചേരിയുടെ നേതൃത്വത്തിലാണ് ഇത്തരം നീക്കമെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വം അനുനയനവുമായി രംഗത്ത് വന്നെങ്കിലും അതൃപ്തിയുള്ളവര്‍ അടങ്ങാന്‍ തയ്യാറായിട്ടില്ല.

നിരന്തരം പ്രശ്നങ്ങള്‍

നിരന്തരം പ്രശ്നങ്ങള്‍

കുമാരസ്വാമിയുടെ നേതൃതത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറിയ അന്ന് മുതല്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് യഡിയൂരപ്പ. രാഷ്ട്രീയ എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നേയുള്ള വിമത നീക്കങ്ങളായിരുന്നു യഡ്ഡിക്ക് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നത്.

ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍

ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍

ഇതിന്‍റെ ഏറ്റവും അവസാനത്തെ ഭാഗമാണ് മുന്‍ മന്ത്രി ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍. ബെല്‍ഗാം ജില്ലയില്‍നിന്നുള്ള കരുത്തനായ ലിംഗായത്ത് നേതാവ് കൂടിയാണ് ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എംഎല്‍എമാര്‍ക്ക് വ്യാഴാഴ്ച രാത്രി സ്വകാര്യ അത്താഴ വിരുന്ന നടത്തുകയായിരുന്നു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി യഡിയൂരപ്പക്കുമുള്ള വ്യക്തമായ മുന്നറിയിപ്പായിട്ടാണ് ഉമേഷ് കട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തെ കാണുന്നത്. പലപ്പോഴായി വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി യഡിയരൂപ്പയുടെ പേരില്‍ യഡിയൂരപ്പയുമായി ഉടക്കിയവരാണ് അത്താഴ വിരുന്നില്‍ പങ്കെടുത്തവര്‍ എന്നതാണ് ശ്രദ്ധേയം.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

നിരവധി ആവശ്യങ്ങളാണ് ഈ നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എട്ടു തവണ എംഎല്‍എയുമായ ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കുക. ഉപേഷ് കാട്ടിയുടെ സഹോദരനായ രമേശ് കാട്ടിക്ക് രാജ്യസഭാ അംഗത്വം നല്‍കുക, യെഡിയൂരപ്പയുടെ പ്രവര്‍ത്തനരീതി മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.

ജൂണ് 3 ന് വീണ്ടും

ജൂണ് 3 ന് വീണ്ടും

യോഗ വിവരം അറിഞ്ഞ ഉടന്‍ തന്നെ യഡിയൂരപ്പ ഉമേഷ് കട്ടിയോട് സംഭവത്തില്‍ വിശദീകരണം തേടുകയും വിളിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും വിമതര്‍ അടങ്ങുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമത എംഎല്‍എമാര്‍ ജൂണ് 3 ന് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യസഭാ ടിക്കറ്റ്

രാജ്യസഭാ ടിക്കറ്റ്

തങ്ങളുടെ നിയോജക മണ്ഡലങ്ങളില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിലും പാര്‍ട്ടിയിലെ പദവികള്‍ കരസ്ഥമാക്കുന്നതിലും ഈ കൂട്ടായ്മ തുടരാനാണ് വിമതരുടെ തീരുമാനം. സഹോദരന്‍ രമേശ് കട്ടിക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ രമേശ് കട്ടി ഉറച്ച് നില്‍ക്കുകയാണ്. ഈ ആവശ്യം അദ്ദേഹം ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുമുണ്ട്

അപമാനിച്ചു

അപമാനിച്ചു

മുഖ്യമന്ത്രി തന്നെ അപമാനിച്ചുവെന്നും തനിക്ക് പകരം ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലക്ഷ്മൺ സവാഡിയെ അനുകൂലിക്കുന്നുവെന്നും ആരോപിച്ച് യെഡിയൂരപ്പയ്‌ക്കെതിരെ ഉമേഷ് കാട്ടി നേരത്തേയും രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഉമേഷ് കട്ടിയും മുഖ്യമന്ത്രി യെദ്യൂരപ്പയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഈ എംഎല്‍എമാരുടെ കൂട്ടത്തിലില്ലെങ്കിലും തന്‍റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ബസംഗൗഡ പാട്ടീൽ യത്‌നാലും ശക്തമാക്കുകയാണ്. മറ്റ് ചില എംഎല്‍എമാര്‍ സര്‍ക്കാറിന്‍റെ വിവിധ കോര്‍പ്പറേഷനുകളുടേയും ബോര്‍ഡുകളുടേയും ചെയര്‍മാര്‍ പദവികള്‍ക്കായി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.

താഴെ വീഴ്ത്തുമോ

താഴെ വീഴ്ത്തുമോ

ഈ വിമത നീക്കങ്ങള്‍ യഡിയൂരപ്പ സര്‍ക്കാരിനെ താഴെ വീഴ്ത്തുമോയെന്നാണ് ഏവരും ഉറ്റു നോല്‍ക്കുന്നത്. നിലവിലെ പ്രശ്നങ്ങള്‍ ബിജെപിയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തില്‍ തങ്ങള്‍ ഇടപെടില്ലെങ്കിലും ബിജെപിയിലെ തന്നെ പ്രശ്നങ്ങള്‍ കൊണ്ട് യഡിരൂപ്പ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

 രാഹുലിന്‍റെ 2018 ലെ പ്രഖ്യാപനം വീണ്ടും തന്ത്രമാക്കി മാറ്റി കോണ്‍ഗ്രസ്; കര്‍ഷകരിലൂടെ ലക്ഷ്യം കാണും രാഹുലിന്‍റെ 2018 ലെ പ്രഖ്യാപനം വീണ്ടും തന്ത്രമാക്കി മാറ്റി കോണ്‍ഗ്രസ്; കര്‍ഷകരിലൂടെ ലക്ഷ്യം കാണും

English summary
karanataka; Dissident BJP MLAs to hold one more meeting on June 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X