കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യസര്‍ക്കാര്‍ പതനത്തിലേക്ക്? വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയേറ്റതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് നിരന്തരം ഭീഷണി ഉയരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.

<strong>വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വൈകിയെങ്കിലും സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്</strong>വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വൈകിയെങ്കിലും സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്

യെദ്യൂരപ്പയുടെ അവകാശ വാദത്തിന് ശക്തിപകര്‍ന്നുകൊണ്ട് കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ഇന്ന് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എസ്എം കൃഷ്ണയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

karanataka

ഇരുവരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. വടക്കന്‍ കര്‍ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രമേഷ് ജാര്‍ക്കിഹോളിക്കൊപ്പം മേഖലയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

<strong>എല്‍ജെഡി മുന്നണിയിലെത്തി, പക്ഷെ വോട്ട് എത്തിയില്ല; ശക്തികേന്ദ്രത്തില്‍ 5500 വോട്ട് മുരളീധരന് ലീഡ്</strong>എല്‍ജെഡി മുന്നണിയിലെത്തി, പക്ഷെ വോട്ട് എത്തിയില്ല; ശക്തികേന്ദ്രത്തില്‍ 5500 വോട്ട് മുരളീധരന് ലീഡ്

ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ് കോണ്‍ഗ്രസും ജനതാദളും മത്സരിച്ചതെങ്കിലും ബദ്ധവൈരികളുടെ കൂട്ടുകെട്ടിനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.സംസ്ഥനത്തെ 28 ലോക്സബാ സീറ്റുകളില്‍ 26 ഉം ബിജെപി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനും ജനതാദളിലും ഒന്നുവീതം സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

English summary
karanataka rebel congress mlas meet bs yedyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X