Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക ബിജെപി ഭരിക്കുമെന്ന് എബിപി-സി വോട്ടർ; കോൺഗ്രസിന് 99 സീറ്റ് മാത്രം...

ബെംഗളുരു: കർണാടകയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് എബിപി- സിവോട്ടർ അഭിപ്രായ സർവ്വെ. ബിജെപിക്ക് 97 മുതൽ 109 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വെയിൽ പറയുന്നത്. അതേസമയം കോൺഗ്രസിന് 87 മുതൽ 99 വരെ വോട്ടുകളാണ് ലഭിക്കുക. ജെഡിഎസിന് 21 മുതൽ 30 വരെയും മറ്റുള്ളവർക്ക് ഒന്ന് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കാമെന്നും എബിപിയും സി വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ സർവ്വെയിൽ പറയുന്നു.

ആകെ 2625 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 4.96 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2013 ലെ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് 122, ബി.ജെ.പി.41, ജനതാദള്‍ 40,കെ. ജെ. പി. 6, ബി. എസ്.ആര്‍. കോണ്‍ഗ്രസ് 4, മറ്റുള്ളവരും സ്വതന്ത്രരും 12. എന്നിങ്ങനെയായിരുന്നു.

Karnataka

ആര്‍. ആര്‍. നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് 28 ലേക്ക് മാറ്റി. ഇവിടെ വോട്ടെണ്ണല്‍ 31 ന്
ജയനഗറില്‍ സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നും. ആര്‍.ആര്‍. നഗറില്‍ 9896 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തതിനെ തുടര്‍ന്നും ആണ് മാറ്റിവെച്ചത്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ 65% പോളിങാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയത്. 70 ശതമാനത്തിന് മുകളില്‍ പോളിങ് മറികടക്കുമെന്നാണ് വിവരം. രണ്ടു മണ്ഡലങ്ങളിലെ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് മൂന്നുവരെ 56% പോളിങ് നടന്നിരുന്നു. 56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.

മെയ് 15നാണ് വോട്ടെണ്ണല്‍. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് പലയിടത്തും വോട്ടിങില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ എങ്ങും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ജെഡിഎസും കോണ്‍ഗ്രസും നേരിട്ട് ഏറ്റമുട്ടിയ മൈസൂരില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്കടുക്കാന്‍ ബി. ജെ.പിയും ചെറുക്കാന്‍ കോണ്‍ഗ്രസും വീറുറ്റ പോരാട്ടം തന്നെയാണ് കർണാടകയിൽ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+