കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുതന്ത്രവുമായി കോണ്‍ഗ്രസ്-ദള്‍ സഖ്യം!! എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ മന്ത്രി സ്ഥാനം!

  • By
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേരിട്ടത്. ആയെകുള്ള 28 സീറ്റില്‍ 25 ഉം ബിജെപി തൂത്തുവാരി. ഇതോടെ സഖ്യ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തില്‍ ഏറാനുള്ള ചരടുവലികള്‍ ബിജെപി നേതൃത്വം തകൃതിയാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയെ ചെറുക്കാന്‍ ചില മറുതന്ത്രങ്ങള്‍ കൂടി പയറ്റാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിമത എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സഖ്യം.

kumaraswamyrahul

ജൂണില്‍ മന്ത്രിസഭാ വിപുലീകരണം നടക്കുമ്പോള്‍ വിമത എംഎല്‍എമാര്‍ക്ക് മന്ത്രി പദം നല്‍കിയേക്കുമെന്നാണ് വിവരം. എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനായി മന്ത്രി സഭയിലുള്ള മൂന്ന് പേരെ തഴഞ്ഞേക്കിം. മന്ത്രിമാരായ യുടി ഖാദര്‍, ജയമാല, സി പുട്ടുരംഗ ഷെട്ടി എന്നിവരോട് മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

<strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ഇന്നലെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസര്‍ക്കാരിന്‍റെ പുതിയ നീക്കം. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എസ്എം കൃഷ്ണയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

<strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും</strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും

വടക്കന്‍ കര്‍ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രമേഷ് ജാര്‍ക്കിഹോളിക്കൊപ്പം മേഖലയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോടെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.

<strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം</strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം

English summary
karanataka rebel mlas may get minister post says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X