കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെ കൂടണയും; ജെഡിഎസിലും കയറിക്കൂടാനാവാതെ കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ കൂടെ നിന്ന വിമത നേതാക്കള്‍ക്കള്ളില്‍ മിക്കവര്‍ക്കും വലിയ പരിഗണനയാണ് ബിജെപി നല്‍കുന്നത്. 17 വിമതരില്‍ 16 പേര്‍ക്കും ബിജെപി അംഗത്വം നല്‍കുകയും പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ പോലും മറികടന്നുകൊണ്ട് 13 പേര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുകയും ചെയ്തു.

13 പേര്‍ക്കും അവരവരുടെ മണ്ഡലങ്ങളില്‍ തന്നെയാണ് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. ആര്‍ ശങ്കറിന്‍റെയും റോഷന്‍ ബെയ്ഗിന്‍റെയും മണ്ഡ‍ലങ്ങളില്‍ മാത്രമാണ് ബിജെപി നേരേത്തേയുള്ള നേതാക്കളെ പരിഗണിച്ചിരിക്കുന്നത്. ശങ്കറിനെ പാര്‍ട്ടിയില്‍ എടുത്തെങ്കിലും സീറ്റ് നല്‍കാതിരിക്കുകയായിരുന്നു.

അതേസമയം, റോഷന്‍ ബെയ്ഗിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പോലും ബിജെപി തയ്യാറായില്ല.. ഇതോടെ ജെഡിഎസിലേക്ക് ചേക്കേറാനുള്ള ചില ശ്രമവും റോഷന്‍ ബെയ്ഗ് നടത്തി. എന്നാല്‍ ആ ശ്രമങ്ങള്‍ ഇപ്പോള്‍ വിഫലമാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

മറ്റു വിമതരോടൊപ്പം

മറ്റു വിമതരോടൊപ്പം

മറ്റു വിമത നേതാക്കളോടൊപ്പം തന്നെ ബിജെപിയില്‍ ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ തന്‍റെ മണ്ഡലമായ ശിവാജി നഗറില്‍ മത്സരിക്കാമെന്നായിരുന്നു റോഷന്‍ ബെയ്ഗിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെ ഈ പ്രതീക്ഷകളെല്ലാം തകിടം മറിയുകയായിരുന്നു.

തങ്ങള്‍ക്ക് ആവശ്യമില്ല

തങ്ങള്‍ക്ക് ആവശ്യമില്ല

ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെസ് ഈശ്വരപ്പ തന്നെയാണ് റോഷന്‍ ബെയ്ഗിന്‍റെ പ്രവേശനത്തെ എതിര്‍ത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. 'ബെയ്ഗിനെ തങ്ങള്‍ക്ക് ആവശ്യമില്ല' ഇക്കാര്യത്തില്‍ ഇനി ഒരു ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ബെയ്ഗിനെ ക്ഷണിക്കാത്തതെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയത്.

യെഡിയൂരപ്പക്ക് താല്‍പര്യം

യെഡിയൂരപ്പക്ക് താല്‍പര്യം

മുഖ്യമന്ത്രി യെഡിയൂരപ്പക്ക് റോഷന്‍ ബെയ്ഗിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും മറ്റ് മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ ബെയ്ഗിനെ ബിജെപിയില്‍ എടുക്കേണ്ടെന്നും എം ശരവണയെ ശിവാജി നഗറില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്നും ബിജെപി തീരുമാനിച്ചു.

സ്വതന്ത്രന്‍

സ്വതന്ത്രന്‍

ഇതോടെ ശിവാജി നഗറില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ റോഷന്‍ ബെയ്ഗ് തീരുമാനിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബിജെപി തഴഞ്ഞതിനാലും കോണ്‍ഗ്രസിലേക്കൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്തതിനാലും ജെഡിഎസിലേക്ക് കുടിയേറാനുള്ള ഒരു ശ്രമവും ഇതോടെ റോഷന്‍ ബെയ്ഗ് ആരംഭിച്ചു.

ജെഡിഎസിലേക്ക്

ജെഡിഎസിലേക്ക്

ശിവാജി നഗറില്‍ ജെഡിഎസ് റോഷന്‍ ബെയ്ഗിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതേസമയം തന്നെയാണ് റോഷന്‍ ബെയ്ഗിന്‍റെ ജെഡിഎസിലേക്ക് ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന നേതാവായ എച്ച് ഡി ദേവണ്ണ രംഗത്തെത്തുന്നത്.

ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോള്‍

ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോള്‍

'ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നമ്മുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് റോഷന്‍ ബെയ്ഗ്. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചില്ല. പാര്‍ട്ടി വിടുന്നതിന് മുമ്പ് അദ്ദേഹം ജെഡിഎസ് നേതൃത്വവുമായി സംസാരിച്ചിരുന്നില്ല. അദ്ദേഹം ജെഡിഎസിലേക്ക് തിരികെ വരാന്‍ തയ്യാറാല്‍ ഞങ്ങള്‍ സ്വീകരിക്കും-രേവണ്ണ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

ബെയ്ഗ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതില്‍ പാര്‍ട്ടിക്ക് വലിയ സന്തോഷമാണ് ഉള്ളതെന്നും രേവണ്ണ കൂട്ടിച്ചേര്‍ത്തു. ഇതോടെ ബെയ്ഗ് ജെഡിഎസില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിച്ചു.

കുമാരസ്വാമിയുടെ പ്രതികരണം

കുമാരസ്വാമിയുടെ പ്രതികരണം

എന്നാല്‍ രേവണ്ണയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രതികരണമായിരുന്നു ബെയ്ഗിന്‍റെ കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയില്‍ നിന്നുണ്ടായത്. ശിവാജി നഗറില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയെന്ത് ചെയ്യും

ഇനിയെന്ത് ചെയ്യും

ഇതോടെ ഇനിയെന്ത് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന അനിശ്ചിതത്വത്തിലായി റോഷന്‍ ബെയ്ഗ്. ബിജെപി വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്നാണ് ബെയ്ഗ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതിനാല്‍ സ്വതന്ത്രനായി മത്സരിച്ച് ബിജെപിയെ പിണക്കണോ എന്ന ആശങ്ക അദ്ദേഹത്തിനുത്തുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപി സ്വീകരിച്ചില്ലെങ്കിലോ എന്ന ആശങ്കയും ബാക്കിയാണ്.

ഡിസംബര്‍ 5 ന്

ഡിസംബര്‍ 5 ന്

എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെ 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് രണ്ട് മണ്ഡ‍ലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവാതെ പോയത്. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് കക്ഷികളെല്ലാം തനിച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 'രചനാത്മക് കോണ്‍ഗ്രസ്', വന്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ്!! പാഠം പഠിച്ചു, ഇനി രണ്ട് സമിതികള്‍ 'രചനാത്മക് കോണ്‍ഗ്രസ്', വന്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ്!! പാഠം പഠിച്ചു, ഇനി രണ്ട് സമിതികള്‍

പിന്നില്‍ ബിജെപി; പ്ലാന്‍ തയ്യാറാക്കിയത് ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍.. എല്ലാം തുറന്ന് പറഞ്ഞ് രമേശ്പിന്നില്‍ ബിജെപി; പ്ലാന്‍ തയ്യാറാക്കിയത് ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍.. എല്ലാം തുറന്ന് പറഞ്ഞ് രമേശ്

English summary
karanataka; Revanna and Kumaraswamy sing different tunes on Roshan Baig
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X