കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്ര' അല്ല യെഡ്ഡിയുടെ കര്‍ണാടക; തന്ത്രങ്ങള്‍ പിഴക്കാതെ ബിജെപി.. 12 സീറ്റ് വിജയം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം ഉറപ്പിച്ച് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ഉപതിരഞ്ഞെടുപ്പ് നടന്ന 15 ല്‍ 12 ലും ബിജെപി ജയിച്ചു.രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ഒരിടത്ത് പോലും വിജയം നേടാന്‍ ജെഡിഎസിന് കഴിഞ്ഞില്ല. ഹോസ്കോട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി വിമതന്‍ ശരത് ബച്ചേഗൗഡയാണ് മുന്നില്‍. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിയുടെ അംഗബലം 118 ആയി.

yeddykumard

കോണ്‍ഗ്രസിന് 10 സിറ്റിങ്ങ് സീറ്റുകളാണ് നഷ്ടമായത്. ശിവാജി നഗര്‍ മാത്രമാണ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്. അതേസമയം ഹുന്‍സൂര്‍ ജെഡിഎസില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപിയുടെ തേരോട്ടത്തില്‍ കനത്ത തിരിച്ചടിയാണ് ജെഡിഎസ് നേരിട്ടത്. കുത്തക മണ്ഡലങ്ങളായ മാണ്ഡ്യയിലെ കെആര്‍ പേട്ടും ചിക്കാബെല്ലാപൂരും ജെഡിഎസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.

മഹാരാഷ്ട്രയില്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ പിഴച്ചതോടെ കര്‍ണാടകയിലും മഹാരാഷ്ട്ര ആവര്‍ത്തിക്കുമെന്ന ഭയത്തോടെയായിരുന്നു യെഡ്ഡി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിമതരെ തന്നെ സ്ഥാനാര്‍ത്ഥികളാക്കിയതോടെ തുടക്കം മുതല്‍ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിമതര്‍ക്കെതിരെ പല മണ്ഡലങ്ങളിലും ജനരോഷം ശക്തമായി. ഇത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കിയേക്കുമെന്നായിരുന്നു ബിജെപിയുടെ ആശങ്ക.

അതേസമയം തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അയോഗ്യരെ ജനം സ്വീകരിച്ചുവെന്നത് ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ അതില്‍ വിഷമമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. അതിനിടെ വിമതര്‍ ജയിച്ചെത്തിയതോടെ എല്ലാവര്‍ക്കും മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് 17 എംഎല്‍എമാരാണ് ബിജെപി പക്ഷത്തേക്ക് മറുകണ്ടം ചാടിയത്. ഇതില്‍ 15 പേരുടെ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 13 ഇടത്തും വിമതരെ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കര്‍ണാടക നിയമസഭയിലെ കക്ഷിനില 222 ആയി ഉയര്‍ന്നു.

'ചെളിയില്‍ താമര വിരിയുമെന്ന് കരുതി ചെളിയെ പിന്തുണയ്ക്കണോ? കേരളത്തില്‍ ബിജെപി പോരെന്നും സെന്‍കുമാര്‍'ചെളിയില്‍ താമര വിരിയുമെന്ന് കരുതി ചെളിയെ പിന്തുണയ്ക്കണോ? കേരളത്തില്‍ ബിജെപി പോരെന്നും സെന്‍കുമാര്‍

നാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എനാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ

ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചുചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു

English summary
Karantaka; BJP wins 12 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X