കരീന കപൂര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവില്ല, രാഷ്ട്രീയത്തിലേക്കില്ല, ശ്രദ്ധ സിനിമയില്‍ മാത്രം!
ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാദങ്ങളെ തള്ളി ബോളിവുഡ് സൂപ്പര്‍ താരം കരീന കപൂര്‍. തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ കരീനാ കപൂര്‍ ഭോപ്പാലില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുമ്പ് ടൈഗര്‍ പട്ടൗഡി മത്സരിച്ച മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസ് കരീനയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇവിടെ വിജയസാധ്യത ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. ബിജെപി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനാണ് കരീനയെ മത്സരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. അതേസമയം തന്റെ ശ്രദ്ധ അഭിനയത്തിലാണെന്നും കരീന വ്യക്തമാക്കി.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളാണ് കരീനയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്ന് കരീന പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തില്‍ ഒരു താല്പര്യവുമില്ല. ആരും തന്നെ ഇക്കാര്യവും പറഞ്ഞ് ബന്ധപ്പെട്ടിട്ടില്ല. സിനിമ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭോപ്പാലില്‍ ബിസിനസുകാരനായ കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര സിംഗ് ചൗഹാന് ഇക്കാര്യം പറഞ്ഞ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കരീനയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം നല്ലൊരു എന്റര്‍ടെയിനറാണെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications