കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പിയുടെ ലവ് ജിഹാദ് ക്യാംപെയ്‌നില്‍ കരീന കപൂറിന്റെ ചിത്രം

Google Oneindia Malayalam News

ദില്ലി: വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി ലവ് ജിഹാദിനെതിരെ ആരംഭിച്ച ക്യാംപെയ്ന്‍ ഫോട്ടോയില്‍ ബോളിവുഡ് നടി കരീന കപൂറും. കരീന കപൂര്‍ ഖാന്റെ എഡിറ്റ് ചെയ്ത ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മുസ്ലിം പുരുഷന്മാരെ വിവാഹം ചെയ്ത സ്ത്രീകളെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്ന കാര്യമാണ് മാഗസിന്‍ ചര്‍ച്ച ചെയ്യുന്നത്.

പര്‍ദ്ദ കൊണ്ട് മുഖത്തിന്റെ പകുതി ഭാഗം മറച്ച നിലയിലാണ് മാഗസിന്റെ കവര്‍ ചിത്രം. കണ്ണുകള്‍ മാത്രമാണ് പുറത്തുകാണുന്നത്. മുഖത്തിന്റെ മറ്റേ പകുതി ഭാഗത്ത് സിന്ദൂരം തൊട്ടിട്ടുണ്ട്. ഹിമാലയ ധവാനി മാഗസിന്റെ മുഖചിത്രമായിട്ടാണ് കരീനയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ ദേശീയത മാറ്റുന്നു എന്നും മാഗസിന്‍ ചര്‍ച്ച ചെയ്യുന്നു.

kareena-kapoor

മുസ്ലിം പുരുഷന്മാരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകള്‍ തിരിച്ച് ഹിന്ദുമതത്തിലേക്ക് വരുന്നതിനെക്കുറിച്ചാണ് മാഗസിനില്‍ ചര്‍ച്ച. ഘര്‍ വാപസി പരിപാടിയുമായി ഹബന്ധപ്പെട്ടാണ് ചര്‍ച്ച പോകുന്നത്. എന്നാല്‍ തങ്ങളുടെ കാര്യം ലവ് ജിഹാദ് അല്ലെന്നും തനിക്ക് ലവ് ജിഹാദില്‍ വിശ്വാസമില്ലെന്നും കരീനയുടെ ഭര്‍ത്താവായ സെയ്ഫ് അലി ഖാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

ഫോട്ടോ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതില്‍ കരീന കപൂറിന് പ്രശ്‌നമുണ്ടെങ്കില്‍ പരാതി നല്‍കാവുന്നതാണ് എന്ന് വി എച്ച് പി പിന്നീട് നയം വ്യക്തമാക്കിയിട്ടുണ്ട്. കരീന കപൂറിന് പരാതിയുണ്ടെങ്കില്‍ കോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ് - വി എച്ച് പി നേതാവ് പ്രകാശ് ശര്‍മ പറഞ്ഞു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ കരീന കപൂറിന്റെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിക്കുന്നുണ്ട്.

English summary
Kareena Kapoor Khan's edited image used against love jihad on VHP magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X