കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീനയെ മത്സരിപ്പിക്കുന്നത് മാധുരി ദീക്ഷിതിനെ നേരിടാന്‍.... നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

മുംബൈ: കരീന കപൂര്‍ കോണ്‍ഗ്രസിനായി മത്സരിക്കുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ഇതിന്റെ പേരില്‍ വാക് പോര് വരെ തുടങ്ങി കഴിഞ്ഞു. പക്ഷേ ഇത് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ മുംബൈ പ്ലാന്‍ പ്രകാരമാണ് കരീനയെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ബിജെപിയുടെ പദ്ധതികള്‍ക്ക് തിരിച്ചടിയെന്നോണമാണ് ഈ നീക്കം.

അതേസമയം സെലിബ്രിറ്റി പോരിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ബിജെപി മാധുരി ദീക്ഷിതിനെ ഇത്തവണ കളത്തില്‍ ഇറക്കുന്നുണ്ട്. അതിനെ നേരിടാനുള്ള അടവ് കൂടിയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡിനെ കൈയ്യിലെടുക്കാനായി എല്ലാ വിദ്യയും പയറ്റുന്നുണ്ട്. സെലിബ്രിറ്റികള്‍ രാജ്യത്തിന്റെ പലഭാഗത്തുള്ളവരെയും സ്വാധീനിക്കാന്‍ കഴിവുള്ളവരാണെന്ന തിരിച്ചറിവിലാണ് ഇരുവരും രാഷ്ട്രീയ നീക്കം ആരംഭിച്ചത്. ഇപ്പോഴത് അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്.

കരീന വരുന്നു

കരീന വരുന്നു

കരീന കപൂറിനെ ഭോപ്പാലില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ബിജെപിയെ ഞെട്ടിക്കാന്‍ പ്രഖ്യാപിച്ചത്. മുംബൈയില്‍ തന്നെ കരീനയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഭോപ്പാല്‍ പട്ടൗഡി കുടുംബത്തിന് വലിയ സ്വാധീമില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാം. മുംബൈയില്‍ കപൂര്‍ കുടുംബത്തിനുള്ള സ്വാധീനം വളരെ വലുതാണ്. പൃഥ്വിരാജ് കപൂര്‍ മുതല്‍ രണ്‍ദീര്‍ കപൂറും ഋഷി കപൂറും വരെയുള്ളവര്‍ മുംബൈയില്‍ പേരുകേട്ട കുടുംബമാണ്. കരീന മത്സരിച്ചാല്‍ അത് സംസ്ഥാനത്തെ മൊത്തം ഫലത്തെയും സ്വാധീനിക്കും.

മാധുരിക്കെതിരെ മത്സരിക്കും

മാധുരിക്കെതിരെ മത്സരിക്കും

മാധുരി ദീക്ഷിതിനെ പൂനെയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലക്ഷ്യമിട്ടത്. ഇതോടെയാണ് രാഹുല്‍ ഗാന്ധി കരീനയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മുംബൈയില്‍ മത്സരിപ്പിക്കണോ അതോ ഭോപ്പാലില്‍ വേണോ എന്ന ആശയക്കുഴപ്പം മാത്രമാണ് നിലവിലുള്ളത്. ബിജെപിയുടെ പല നേതാക്കള്‍ക്കും കപൂര്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് മുംബൈ കരീനയ്ക്ക് വിജയസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.

രാഹുല്‍ ലക്ഷ്യമിടുന്നതെന്ത്?

രാഹുല്‍ ലക്ഷ്യമിടുന്നതെന്ത്?

മാധുരി ദീക്ഷിത് 1980,90 കാലഘട്ടത്തില്‍ ബോളിവുഡിനെ സ്വാധീനിച്ച താരമാണ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കൂടുതല്‍ ഹിറ്റുകളും അവര്‍ സമ്മാനിച്ചു. എന്നാല്‍ മാധുരിക്ക് ഇപ്പോള്‍ യാതൊരു സ്വാധീനവും മുംബൈയില്‍ ഇല്ല. ഇവിടെയാണ് കരീനയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. കരീന നിലവില്‍ നമ്പര്‍ വണ്‍ നായികയാണ്. 2000 മുതല്‍ ഏറ്റവുമധികം ബോളിവുഡില്‍ ഹിറ്റുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന നായികയാണ് അവര്‍. അത്രയ്ക്ക് പ്രശസ്തയുമാണ് അവര്‍. ഭര്‍ത്താവ് സെയ്ഫ് അലിഖാനേക്കാളും പ്രശസ്തയാണ് അവര്‍. മാധുരിക്കെതിരെ കരീനയെ നിര്‍ത്തിയാല്‍ പോലും വിജയസാധ്യത കരീനയ്ക്കാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മോദിയെ വീഴ്ത്താനുള്ള ശ്രമം

മോദിയെ വീഴ്ത്താനുള്ള ശ്രമം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബോളിവുഡിലെ സെബിബ്രിറ്റികള്‍ പങ്കെടുത്ത നിര്‍ണായക ചടങ്ങില്‍ ഗംഭീര പ്രസംഗം നടത്തിയിരുന്നു. ബോളിവുഡിനുള്ള സ്വാധീനം ബിജെപിക്ക് അനുകൂലമായി മാറ്റാനാണ് മോദി ലക്ഷ്യമിട്ടത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ കൈയ്യടികളോടെയാണ് താരങ്ങള്‍ വരവേറ്റത്. രാഹുലിന് അത്തരമൊരു വരവ് സാധ്യമല്ല. ഇവിടെ കപൂര്‍ കുടുംബത്തിലെ ഒരാള്‍ മത്സരിക്കുമ്പോള്‍ ബോളിവുഡിന് ഒരിക്കലും പിന്തുണയ്ക്കാതിരിക്കാനാവില്ല. ഇതോടെ ഇവരുടെ പിന്തുണ രണ്ടായി തരംതിരിയുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. ഇപ്പോള്‍ തന്നെ ബോളിവുഡില്‍ കരീനയുടെ രാഷ്ട്രീയ പ്രവേശനം ശക്തമായിട്ടുണ്ട്.

ഭോപ്പാലില്‍ മത്സരിച്ചാലുള്ള പ്രശ്‌നം എന്ത്?

ഭോപ്പാലില്‍ മത്സരിച്ചാലുള്ള പ്രശ്‌നം എന്ത്?

രാഹുല്‍ ഗാന്ധിക്ക് പട്ടൗഡി കുടുംബത്തിനോട് വലിയ കടപ്പാടുണ്ട്. പ്രധാന കാരണം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത് രാജീവ് ഗാന്ധിയാണ്. വളരെ പ്രശസ്തനായിട്ടുള്ള പട്ടൗഡിയുടെ തോല്‍വി രാജീവിന്റെ മരണത്തിന് ശേഷമായിരുന്നു. പട്ടൗഡി വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു രാജീവ്. അദ്ദേഹത്തിനായി പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രാദേശിക നേതാക്കളാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. പോരാത്തതിന് വര്‍ഗീയ കാര്‍ഡ് ശക്തമായി അറക്കുകയും ചെയ്തു. പട്ടൗഡിയുടെ മുസ്ലീം പ്രതിച്ഛായക്കെതിരെ പ്രചാരണവും നടന്നിരുന്നു. കരീന മത്സരിച്ചാല്‍ അത് തന്നെയായിരിക്കും ഫലമെന്ന് രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒറ്റ പ്രതിസന്ധി

ഒറ്റ പ്രതിസന്ധി

കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ പ്രതിച്ഛായയാണ് പ്രധാന പ്രശ്‌നം. സെയ്ഫ് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ വന്‍ വികാരം ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. ഇത് കരീനയ്ക്കും തിരിച്ചടിയാവുമോ എന്നാണ് രാഹുലിന്റെ ഭയം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വെബ്‌സീരിസിന്റെയും ഭാഗമായിരുന്നു സെയ്ഫ് അലി ഖാന്‍. മുമ്പ് പട്ടൗഡി തോറ്റത് അര്‍ജുന്‍ സിംഗ്, ശ്യാം ചരണ്‍ ശുക്ല, മാധവ റാവു സിന്ധ്യ എന്നിവരുടെ നീക്കങ്ങള്‍ കൊണ്ടായിരുന്നു. കരീനയ്‌ക്കെതിരെ അവരുടെ മക്കള്‍ നീക്കം നടത്തുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

രണ്ട് നിര്‍ദേശങ്ങള്‍

രണ്ട് നിര്‍ദേശങ്ങള്‍

രാഹുല്‍ രണ്ട് നിര്‍ദേശങ്ങളാണ് കരീനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്നതായി അറിയിച്ചത്. ഒന്ന് കപൂര്‍ കുടുംബം പ്രചാരണത്തിന് ഇറങ്ങണമെന്നാണ്. നിലവില്‍ ബോളിവുഡിന്റെ സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂര്‍ കരീനയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ സാധ്യതയുണ്ട്. ബീഹാര്‍ മുതല്‍ മുംബൈ വരെയുള്ള സംസ്ഥാനങ്ങളെ ഇത് സ്വാധീനിക്കും. മറ്റൊന്ന് ബജ്‌റംഗി ഭായ്ജാനിലെ നായിക എന്ന പ്രതിച്ഛായ ഉയര്‍ത്തി മത്സരിക്കണമെന്നാണ്. കഴിഞ്ഞ 19 കൊല്ലത്തിനിടെ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമാണ് ബജ്‌റംഗി ഭായ്ജാന്‍. ഇന്തോ-പാക് സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് കരീനയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമിജി അന്തരിച്ചു... അന്ത്യം 111ാം വയസ്സില്‍!തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമിജി അന്തരിച്ചു... അന്ത്യം 111ാം വയസ്സില്‍!

കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം 100 സീറ്റ് കടക്കില്ല..... ചരിത്രം രാഹുല്‍ ഗാന്ധിക്കൊപ്പം!!കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം 100 സീറ്റ് കടക്കില്ല..... ചരിത്രം രാഹുല്‍ ഗാന്ധിക്കൊപ്പം!!

English summary
kareena to fight againt madhuri dixit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X