കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍മകളിലെ കാര്‍ഗില്‍ ഇപ്പോള്‍ ഇങ്ങനെയാണ് കാണൂ

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: രാജ്യം 15മത് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിയ്ക്കാനൊരുങ്ങുന്ന വേളയില്‍ ഒരു സന്തോഷ വാര്‍ത്ത. ജൂലൈ 26 ന് നടക്കുന്ന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ആദ്യമായാണ് സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് കാര്‍ഗില്‍ വിജയാഘാഷം കവര്‍ ചെയ്യാനുള്ള അവസരം ലഭിയ്ക്കുന്നത്.

വണ്‍ ഇന്ത്യ ന്യൂസ് റിപ്പോര്‍ട്ടര്‍ റിച്ച ബാജ്പായ് ആണ് കാര്‍ഗിലെ വിജയാഘോഷങ്ങള്‍ വായനക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി വീരചരമം അടഞ്ഞ ജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രാജ്യം കാര്‍ഗില്‍ ദിവസം സമര്‍പ്പിയ്ക്കുമ്പോള്‍ പുതിയ പ്രതിരോധ മന്ത്രിയും സര്‍ക്കാരുമാണ് ഇത്തവണ ആഘോഷങ്ങള്‍ക്കൊപ്പമുണ്ടാകുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ ചില ഒര്‍മ്മകളിലേയ്ക്കും ഒപ്പം കാര്‍ഗിലിന്‍റെ പുതിയ ദൃശ്യങ്ങളും

കാര്‍ഗില്‍ യുദ്ധം

കാര്‍ഗില്‍ യുദ്ധം

കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മാസം മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയ പോരാട്ടെത്തെയാണ് കാര്ഗില്‍ യുദ്ധം എന്ന് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ തത്വത്തില്‍ അംഗീകരിച്ച നിയന്ത്രണ രേഖ പാകിസ്താന്‍ ലംഘിച്ചതാണ് യുദ്ധത്തിന് കാരണം

ടൈഗര്‍ ഹില്ലിലെയുദ്ധം

ടൈഗര്‍ ഹില്ലിലെയുദ്ധം

ദ്രസാസ്-കാര്‍ഗില്‍ പ്രദേശത്തെ ടൈഗര്‍ ഹില്ല് പാകിസ്താന്‍ തീവ്രവാദികളും സൈനികരും പിടിച്ചെടുത്തു. എന്നാല്‍ മഞ്ഞ് കവചങ്ങളും കാലാവസ്ഥയും തീര്‍ത്ത പ്രതിരോധത്തെ മറികടന്ന് ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്ലില്‍ നിന്ന് പാകിസ്താന്‍കാരെ തുരത്തി. ചിത്രത്തില്‍ കാണുന്നതാണ് ടൈഗര്‍ ഹില്‍

വിജയ് പഥ്

വിജയ് പഥ്

കാര്‍ഗില്‍ വിജയത്തിന്റെ ഓര്‍മ്മകള്‍ നിറയുന്ന കാര്‍ഗില്‍ പാത

കാര്‍ഗില്‍ വിജയം

കാര്‍ഗില്‍ വിജയം

കാര്‍ഗില്‍ വിജയത്തെ തുടര്‍ന്ന് സ്മാരകം പ്രദേശത്ത് നിര്‍മിയ്ക്കപ്പെട്ടിട്ടുണ്ട്.

വിജയത്തിലേയ്ക്ക്

വിജയത്തിലേയ്ക്ക്

കാര്‍ഗില്‍ വിജയ് പഥിന്റെ മറ്റൊരു ദൃശ്യം

കൊല്ലപ്പെട്ടവര്‍

കൊല്ലപ്പെട്ടവര്‍

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് സൈനികര്‍ ഉള്‍പ്പടെ 572 പേരെയാണ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. 1,363 പേര്‍ക്ക് പരിക്കേറ്റു.

ഷഹീദ് കലശ്

ഷഹീദ് കലശ്

വിജയ് പഥില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മകള്‍ പേറുന്ന മ്യൂസിയം

അവര്‍...ധീര യോദ്ധാക്കാള്‍

അവര്‍...ധീര യോദ്ധാക്കാള്‍

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നു

English summary
Indian Army celebrates the 15th anniversary of Kargil war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X