കാര്‍ഗിലിലെ സുനില്‍ ഷെട്ടി, യഥാര്‍ത്ഥത്തില്‍ സഞ്ജയ് സിങ്
കാര്‍ഗില്‍: കാര്‍ഗില്‍ യുദ്ധത്തെ അടിസ്ഥാനമാക്കി 2003 ല്‍ പുറത്തിറക്കിയ ബോളിവുഡ് സിനിമയായിരുന്നു എല്‍ഒസി കാര്‍ഗില്‍. ബോളിവുഡിലെ വന്‍ താരനിര തന്നെ അണിനിരന്ന സിനിമയിലെ പല കഥാപാത്രങ്ങളും കാര്‍ഗിയില്‍ യുദ്ധത്തിലെ യഥാര്ത്ഥനായകന്മാരായിരുന്നു.
യുദ്ധാനന്തരം നാല് സൈനികരെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര നല്കി രാജ്യം ആദരിച്ചു. അതില്‍ ഒരാളാണ് സഞ്ജയ് സിങ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യുദ്ധത്തിന്റെ ആവേശവും മുറിവുകളും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ സൈന്യത്തിലുണ്ട്.

കാര്‍ഗില്‍ യുദ്ധം സിനിമയായപ്പോള്‍ സുനില്‍ ഷെട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടിസ്ഥാനം സഞ്ജയ് സിങ് ആയിരുന്നു. സിനിമയില്‍ സുനില്‍ ഷെട്ടി കൊല്ലപ്പെട്ടെങ്കിലും യഥാര്‍ത്ഥ സഞ്ജയ് സിങ് യുദ്ധത്തിന് ശേഷം ഇപ്പോഴും ജീവിത്തില്‍ ഉണ്ട്. എല്ലാവര്‍ഷവും അദ്ദേഹം കാര്‍ഗില്‍ സന്ദര്‍ശിക്കുന്നുമുണ്ട്. കാര്‍ഗില്‍ വിജയ് ദിവസില്‍ വണ്‍ ഇന്ത്യയുമായി അല്പസമയം സംസാരിക്കാനും സഞ്ജയ് സിങ് സമയം കണ്ടെത്തി.
സിനിമക്ക് വേണ്ടി സുനില്‍ ഷെട്ടിക്കൊപ്പം കുറച്ചുനാള്‍ മുംബൈയില്‍ പോയി താമസിച്ചിരുന്നു സഞ്ജയ്. ഇന്ത്യന്‍ സൈനികര്ക്ക്നല്കുന്ന ഒരു ആദരമായിട്ടാണ് ആ സനിമയെ കാണുന്നതെന്നാണെത്ര സുനില്‍ ഷെട്ടി അന്ന് സഞ്ജയ് സിങിനോട് പറഞ്ഞത്.
കാര്‍ഗില്‍ യുദ്ധത്തില്‍ സഞ്ജയ് സിങിന് മറക്കാനാകത്ത ഒരു നഷ്ടമുണ്ട്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ കൂടി നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്ര. ക്യാപ്റ്റനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു സഞ്ജയ്. മിടുക്കനായ ആ യുവ ഓഫീസര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന കാര്യം ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല അദ്ദേഹത്തിന്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications