കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗിലിലെ സുനില്‍ ഷെട്ടി, യഥാര്‍ത്ഥത്തില്‍ സഞ്ജയ് സിങ്

  • By Richa Bajpai
Google Oneindia Malayalam News

കാര്‍ഗില്‍: കാര്‍ഗില്‍ യുദ്ധത്തെ അടിസ്ഥാനമാക്കി 2003 ല്‍ പുറത്തിറക്കിയ ബോളിവുഡ് സിനിമയായിരുന്നു എല്‍ഒസി കാര്‍ഗില്‍. ബോളിവുഡിലെ വന്‍ താരനിര തന്നെ അണിനിരന്ന സിനിമയിലെ പല കഥാപാത്രങ്ങളും കാര്‍ഗിയില്‍ യുദ്ധത്തിലെ യഥാര്‍ത്ഥനായകന്‍മാരായിരുന്നു.

യുദ്ധാനന്തരം നാല് സൈനികരെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ചു. അതില്‍ ഒരാളാണ് സഞ്ജയ് സിങ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യുദ്ധത്തിന്റെ ആവേശവും മുറിവുകളും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ സൈന്യത്തിലുണ്ട്.

Sanjay Singh Yadav

കാര്‍ഗില്‍ യുദ്ധം സിനിമയായപ്പോള്‍ സുനില്‍ ഷെട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടിസ്ഥാനം സഞ്ജയ് സിങ് ആയിരുന്നു. സിനിമയില്‍ സുനില്‍ ഷെട്ടി കൊല്ലപ്പെട്ടെങ്കിലും യഥാര്‍ത്ഥ സഞ്ജയ് സിങ് യുദ്ധത്തിന് ശേഷം ഇപ്പോഴും ജീവിത്തില്‍ ഉണ്ട്. എല്ലാവര്‍ഷവും അദ്ദേഹം കാര്‍ഗില്‍ സന്ദര്‍ശിക്കുന്നുമുണ്ട്. കാര്‍ഗില്‍ വിജയ് ദിവസില്‍ വണ്‍ ഇന്ത്യയുമായി അല്‍പസമയം സംസാരിക്കാനും സഞ്ജയ് സിങ് സമയം കണ്ടെത്തി.

സിനിമക്ക് വേണ്ടി സുനില്‍ ഷെട്ടിക്കൊപ്പം കുറച്ചുനാള്‍ മുംബൈയില്‍ പോയി താമസിച്ചിരുന്നു സഞ്ജയ്. ഇന്ത്യന്‍ സൈനികര്‍ക്ക്‌നല്‍കുന്ന ഒരു ആദരമായിട്ടാണ് ആ സനിമയെ കാണുന്നതെന്നാണെത്ര സുനില്‍ ഷെട്ടി അന്ന് സഞ്ജയ് സിങിനോട് പറഞ്ഞത്.

കാര്‍ഗില്‍ യുദ്ധത്തില്‍ സഞ്ജയ് സിങിന് മറക്കാനാകത്ത ഒരു നഷ്ടമുണ്ട്. അത് ഇന്ത്യന്‍ സൈന്യത്തിന്റെ കൂടി നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്ര. ക്യാപ്റ്റനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു സഞ്ജയ്. മിടുക്കനായ ആ യുവ ഓഫീസര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന കാര്യം ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ല അദ്ദേഹത്തിന്.

English summary
Sunil Shetty performed my role in LoC Kargil, tells soldier Sanjay Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X