കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബടാലിക് മലമുകളില്‍ ആള്‍പ്പെരുമാറ്റം!! ഇടയന്‍മാര്‍ കണ്ടു... പിന്നീട് കാര്‍ഗിലില്‍ നടന്നത് വന്‍ യുദ്ധം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശക്തമായ പോരാട്ടം നടന്ന യുദ്ധമായിരുന്നു കാര്‍ഗിലിലേത്. രണ്ടര മാസത്തിലധികം നീണ്ട യുദ്ധത്തില്‍ 500ലധികം ജവാന്‍മാര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നെങ്കിലും ശത്രുക്കളുടെ ലക്ഷ്യം പൂര്‍ണമായി പരാജയപ്പെടുത്താന്‍ സാധിച്ചു. തീവ്രവാദികളും പാകിസ്താന്‍ സൈനികരും ഒരുമിച്ചെത്തിയെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ കൈക്കരുത്ത് അവര്‍ നന്നായി അറിഞ്ഞു.

അതിര്‍ത്തിയിലെ വലിയ ഭൂപ്രദേശം പിടിച്ചടക്കുകയായിരുന്നു ശത്രുക്കളുടെ ലക്ഷ്യം. എന്നാല്‍ കൈയ്യും മെയ്യും മറന്ന് പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ സൈനികര്‍ വിരേതിഹാസം രചിച്ചപ്പോള്‍ പാകിസ്താന്‍ പട തോല്‍വിയറിഞ്ഞു. കാര്‍ഗിലില്‍ ഇന്ത്യ നേടിയ വിജയത്തിന് 21 വര്‍ഷം തികയുമ്പോള്‍ അന്ന് നടന്ന സംഭവങ്ങളുടെ രത്‌ന ചുരുക്കം വിവരിക്കുകയാണിവിടെ....

 1999ലെ മെയ് മാസം

1999ലെ മെയ് മാസം

1999ലെ മെയ് മാസം മൂന്നാം തിയ്യതിയാണ് യുദ്ധത്തിന് തുടക്കം. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ ഇന്ത്യന്‍ ഭൂപ്രദേശം പിടിച്ചടക്കാന്‍ നടത്തിയ നീക്കം ആദ്യം അറിഞ്ഞത് ഇടയന്‍മാരാണ്. നുഴഞ്ഞുകയറ്റക്കാര്‍ മാത്രമല്ല, അവര്‍ക്കൊപ്പം സര്‍വ സജ്ജരായ പാകിസ്താന്‍ പട്ടാളവുമുണ്ടായിരുന്നു.

ശത്രു സൈന്യത്തിന്റെ ലക്ഷ്യം

ശത്രു സൈന്യത്തിന്റെ ലക്ഷ്യം

അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലയാണ് സിയാച്ചിന്‍. ഏറ്റവും ഉയര്‍ന്ന പ്രദേശം. ഈ മേഖലയെ ബന്ധിപ്പിക്കുന്ന കശ്മീരിലെ ശ്രീനഗര്‍-കാര്‍ഗില്‍-ലേ ഹൈവേ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പിടിച്ചടക്കുകയായിരുന്നു ശത്രു സൈന്യത്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി അവര്‍ നടത്തിയത് ദീര്‍ഘകാലത്തെ ഗൂഢാലോചന.

Recommended Video

cmsvideo
With eye on China, govt resurrects highway, underwater tunnel projects | Oneindia Malayalam
ഓപറേഷന്‍ വിജയ്

ഓപറേഷന്‍ വിജയ്

കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരും സായുധ സംഘങ്ങളുമാണ് പോരാട്ടം തുടങ്ങിയത് എന്നായിരുന്നു പാകിസ്താന്റെ ആദ്യ വാദം. എന്നാല്‍ പിന്നീട് പാകിസ്താന്‍ സൈനികരും കാര്‍ഗിലില്‍ ഇടപെട്ടുവെന്ന് രേഖകള്‍ പുറത്തുവന്നു. ഓപറേഷന്‍ വിജയ് എന്ന പേരിലാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ യുദ്ധത്തിന് തുടക്കം കുറിച്ചത്.

മലമുകളില്‍ ആളനക്കം

മലമുകളില്‍ ആളനക്കം

യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് മലമുകളില്‍ ആളനക്കം ആദ്യം കണ്ടത്. ബടാലികിലെ മലയോരത്ത് ഒരുപാട് പേര്‍ തമ്പടിച്ചിരിക്കുന്നു. ഇവര്‍ വേഗം ഇന്ത്യന്‍ സൈനികരെ വിവരം ധരിപ്പിച്ചു. സൈന്യം നിരീക്ഷണം നടത്തിയപ്പോള്‍ ശത്രു സാന്നിധ്യം ബോധ്യപ്പെട്ടു. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി.

വന്‍ സേനാ വ്യൂഹം മേഖലയിലേക്ക്

വന്‍ സേനാ വ്യൂഹം മേഖലയിലേക്ക്

കരസേനയും അര്‍ധ സേനയും വ്യോമ സേനയും ഒരുമിച്ചാണ് ഓപ്പറേഷന്‍ വിജയ് പ്രഖ്യാപിച്ചത്. വന്‍ സേനാ വ്യൂഹത്തെ മേഖലയില്‍ ഇന്ത്യ വിന്യസിച്ചു. രണ്ടര മാസത്തിലധികം നീണ്ട പോരാട്ടം. പാകിസ്താന്‍ സൈനികരെയും തീവ്രവാദികളെയും തുടച്ചു നീക്കി ജൂലൈ മൂന്നാം വാരം ടൈഗര്‍ കുന്നില്‍ സൈന്യം മൂവര്‍ണ കൊടി നാട്ടി.

 ജൂലൈ 26ന് യുദ്ധം അവസാനിച്ചു

ജൂലൈ 26ന് യുദ്ധം അവസാനിച്ചു

സൈനിക നീക്കം വിജയകരമായിരുന്നുവെന്ന് പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രഖ്യാപിച്ചു. ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചു. പിറന്ന മണ്ണില്‍ നിന്ന് ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച ധീര ജവാന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം. കൂടെ വീര ചരമം പ്രാപിച്ച 527 സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ പങ്കുവയ്ക്കാം.

പാകിസ്താന്‍ ഭാഗത്ത് വന്‍ നഷ്ടം

പാകിസ്താന്‍ ഭാഗത്ത് വന്‍ നഷ്ടം

453 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്താന്‍ അറിയിച്ചത്. എന്നാല്‍ 700നും 1200നുമിടയില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ച് വിവിധ കണക്കുകള്‍ പാകിസ്താന്‍ തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂലൈ 26 ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസ് ആയി ആചരിക്കുന്നു.

English summary
Kargil Vijay Divas: What happened in 1999 at Kargil in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X