കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരസ്മരണയിൽ കാർഗിൽ; അഭിമാന 'വിജയ്'യ്ക്ക് 22 വയസ്

Google Oneindia Malayalam News

ന്യൂഡൽഹി: കാർഗിൽ യുദ്ധ ഭൂമിയിൽ ഇന്ത്യയുടെ ധീരജവാന്മാർ നേടിയുടത്ത വിജയദിനത്തിന് ഇന്ന് 22 വയസ്. 1999ൽ നടന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 527 വീര യോദ്ധാക്കളെയാണ്. എന്നാൽ പാക്കിസ്ഥാനെ കീഴ്പ്പെടുത്തി അവസാന വിജയം സ്വന്തമാക്കിയ ഇന്ത്യൻ സൈന്യം രാജ്യത്തിന്റെ മണ്ണും അഭിമാനവുമാണ് കാത്തത്. കാർഗിലിലെ വീരസ്മരണയിൽ ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

Kargil

1999 മെയ് - ജൂലൈ കാലയളവിലാണ് കാർഗിലിൽ ഇന്ത്യും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. മെയ് രണ്ടിന് ആരംഭിച്ച പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റമാണ് ഏറ്റുമട്ടലിലേക്കും പിന്നീട് യുദ്ധത്തിലും കലാശിച്ചത്. ശ്രീനഗർ-ലേ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യൻ സേനാ വാഹനങ്ങളെയാണ് പാക്ക് സംഘം ആദ്യം ആക്രമിച്ചത്. എണ്ണൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ ആക്രമിക്കാൻ എത്തിയത്. തുടക്കത്തിൽ നടന്ന ആക്രമണങ്ങൾ നഷ്ടം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. നിരവധി ജവാന്മാരാണ് ജീവൻ വെടിഞ്ഞത്.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

മെയ് 25ന് ഇന്ത്യ തിരിച്ചടിക്കാൻ ആരംഭിച്ചു. വ്യോമസേനയാണ് ആക്രമണം ആരംഭിച്ചത്. എങ്കിലും പിന്മാറാതിരുന്ന പാക് സംഘം ഇന്ത്യൻ സേനയ്ക്കെതിരെ കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്നു. എന്നാൽ പർവത നിരകളായിരുന്നിട്ടും ഇന്ത്യയുടെ മൂന്ന് സേന വിഭാഗങ്ങളും പോരാട്ടത്തിന്റെ ഭാഗമായി. വ്യോമ സേനയും കരസേനയും അതിർത്തിൽ നിലയുറപ്പിച്ചതോടെ നാവിക സേന പാക്കിസ്ഥാന്റെ പ്രതിരോധ തന്ത്രങ്ങളെ അട്ടിമറിച്ചു.

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

ജൂൺ ആറിന് കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം ഫലം കണ്ടു തുടങ്ങി. അധികം വൈകാതെ താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു. ദിവസങ്ങൾക്കുള്ളിൽ ടൈഗർ ഹില്ലും. ഇതോടെ നുഴഞ്ഞുകയറ്റക്കാർക്ക് പിന്മാറാതെ രക്ഷയില്ലെന്നായി. ജൂലൈ 11ന് ബതാലിക്കിലെ മലനിരകളും തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലൈ 16 സമയപരിധി നിശ്ചയിച്ചു. 14ന് ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.

യുദ്ധത്തിൽ പാക്കിസ്ഥാന്റെ ക്രൂരതകളും ഏറെ ചർച്ചചെയ്യപ്പെട്ടു. പിടികൂടിയ ഇന്ത്യൻ സൈനികരെ കൊന്ന് അവരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. യുദ്ധത്തിൽ വിജയിച്ചെങ്കിലും കൂടുതൽ നഷ്ടം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. 572 ജവാന്മാർക്ക് ജീവൻ നഷ്ടമായപ്പോൾ ജീവിക്കുന്ന രക്തസാക്ഷികൾ അതിലും ഏറെയാണ്. നൂറിലധികം പേർക്ക് മാത്രമാണ് പാക് ഭാഗത്ത് കൊല്ലപ്പെട്ടത്.

English summary
Kargil Vijay Diwas 2021: In remembrance of Indian brave soldiers fought for country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X