കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ് ദിവസ്... ഇന്ത്യന്‍ അഭിമാനത്തിന്റെ 16-ാം വര്‍ഷം... കാണൂ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ മണ്ണിലേയ്ക്ക് നുഴഞ്ഞ് കയറി അധീശത്വം സ്ഥാപിയ്ക്കാന്‍ ശ്രമിച്ച പാകിസ്താനെ തുരത്തിയോടിച്ച് വിജയ പതാക പാറിച്ച ദിനം. അതാണ് കാര്‍ഗില്‍ വിജയ് ദിവസം.

ദ്രാസ് മേഖലയിലെ കാലാവസ്ഥ പ്രതിസന്ധികളില്‍ ഇന്ത്യന്‍ സൈന്യം പിന്‍മാറിയപ്പോഴായിരുന്നു തീവ്രവാദികളുടെ വേഷത്തില്‍ പാക് സൈന്യം നുഴഞ്ഞ് കയറിയത്. എളുപ്പത്തില്‍ തിരിച്ചുപിടിയ്ക്കാമെന്ന ഇന്ത്യന്‍ വിശ്വാസത്തെ തകര്‍ക്കുന്നതായിരുന്നു ദ്രാസിലെ പാക് സാന്നിധ്യം. ഒടുവില്‍ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ പാക് സൈന്യത്തെ തുരത്തിയോടിച്ച് ടൈഗര്‍ ഹിന്‍സ് ഇ്ന്ത്യ തിരിച്ചുപിടിച്ചു.

1999

1999

1999 മെയ് മാസത്തിലാണ് ദ്രാസ് മേഖലയില്‍ പാക് സൈന്യം നുഴഞ്ഞ് കയറിയത്.

ടൈഗര്‍ ഹില്‍സ്

ടൈഗര്‍ ഹില്‍സ്

ദ്രാസിലെ തന്ത്രപ്രധാന മേഖലയായ ടൈഗര്‍ ഹില്‍സിന്റെ നിയന്ത്രണം പാകിസ്താന്‍ പിടിച്ചടക്കുന്ന കാഴ്ചയാണ് കണ്ടത്.

തിരിച്ചടി

തിരിച്ചടി

വളരെ പെട്ടെന്ന് തിരിച്ചുപിടിയ്ക്കാമെന്ന ഇന്ത്യന്‍ ധാരണ മുഴുവന്‍ തകര്‍ന്നു. നിയന്ത്രണ രേഖയുടെ പല ഭാഗത്തും പാക് സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.

ഓപ്പറേഷന്‍ ബാദര്‍

ഓപ്പറേഷന്‍ ബാദര്‍

ഓപ്പറേഷന്‍ ബാദര്‍ എന്നായിരുന്ന പാകിസ്താന്‍ ഈ മുന്നേറ്റത്തിന് നല്‍കിയ പേര്. ഒരു വര്‍ഷം മുമ്പ് തന്നെ ഈ പദ്ധതിയ്ക്ക് അവര്‍ തുടക്കം കുറിച്ചിരുന്നു.

രണ്ട് മാസം

രണ്ട് മാസം

രണ്ട് മാസത്തിലേറെയാണ് കാര്‍ഗില്‍ യുദ്ധം നീണ്ടുനിന്നത്. ഇരുവശത്തും ഏറെ നാള്‍നാശമുണ്ടായി.

ധീരജവാന്‍മാര്‍

ധീരജവാന്‍മാര്‍

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 527 ധീര ജവാന്‍മാരെയാണ്.

ജൂലായ് 26

ജൂലായ് 26

1999 ജൂലായ് 26 ന് ഇന്ത്യ ദ്രാസ് മേഖല പാകിസ്താനില്‍ നിന്ന് തിരിച്ചുപിടിച്ചു. ടൈഗര്‍ ഹില്‍സില്‍ വീണ്ടും ഇന്ത്യന്‍ പതാക പാറിക്കളിച്ചു

ടിവിയില്‍ കണ്ട യുദ്ധം

ടിവിയില്‍ കണ്ട യുദ്ധം

പുതിയ തലമുറ ടിവിയില്‍ കണ്ട ഇന്ത്യ പാകിസ്താന്‍ യുദ്ധമായിരുന്നു കാര്‍ഗിലില്‍ നടന്നത്. തങ്ങള്‍ക്ക് പങ്കില്ലെന്ന പാകിസ്താന്‍ വാദം പിന്നീട് പൊളിഞ്ഞുവീണു.

English summary
To commemorate the 16th anniversary of the Kargil war, various celebrations kickstarted in various parts of India.The primary function took place at Dras, in the Kargil district of Jammu and Kashmir, where Army personnel paid a tribute to the martyrs on the occasion of Kargil Vijay Diwas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X