Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസമെന്ന് പ്രമുഖ ബോളിവുഡ് നടി

മുംബൈ: നടി കരീഷ്ടമയും ഭര്‍ത്താവ് സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചനക്കേസ് കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങുന്നു. ഏറ്റവും ഒടുവിലായി കരീഷ്മ സഞ്ജയ് കപൂറിനെതിരെ ഗാര്‍ഹിക പീഡനക്കേസ് ആരോപിച്ച് കേസ് നല്‍കി. സഞ്ജയ് കപൂറും അമ്മയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കേസ്.

കരീഷ്മ കേസ് നല്‍കിയതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൂരമായ ഗാര്‍ഹിക പീഡനമാണ് തന്റെ കക്ഷിക്കെതിരെ ഉണ്ടായതെന്ന് കരീഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. വിവാഹ മോചനത്തിന് ശ്രമിക്കുന്ന കരീഷ്മയുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കും അവരുടെ കുട്ടികള്‍ക്കും ഒപ്പം കഴിയുകയാണെന്നും കരീഷ്മ ആരോപിച്ചിട്ടുണ്ട്.

karishma-sanjay

സഞ്ജയ്‌ക്കെതിരെ പീഡനക്കേസ് നല്‍കാന്‍ വൈകിയത് മന:പൂര്‍വമല്ലെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. കേസ് കൂടുതല്‍ ശക്തമാവുകയാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയത്. വിവാഹ മോചനത്തിന് 10 ലക്ഷം രൂപ എല്ലാ മാസവും ജീവനാംശം ലഭിക്കണമെന്നാണ് കരീഷ്മ കപൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതി തികച്ചും ന്യായമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല രണ്ടു കുട്ടികള്‍ക്കുവേണ്ടിയാണ് തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+