കരിഷ്മയുടെ വിവാഹമോചനം; ഭര്‍ത്താവിന് അധോലോകത്തിന്റെ ഭീഷണി
മുംബൈ: ബോളിവുഡ് നടി കരിഷ്മ കപൂറുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് മുംബൈ അധോലോകത്തിന്റെ ഭീഷണിയുണ്ടെന്ന് ഭര്‍ത്താവ് സഞ്ജയ് കപൂര്‍. സുപ്രീംകോടതിയിലാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭീഷണിയുള്ളതിനാല്‍ കേസ് മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നാണ് സഞ്ജയിയുടെ ആവശ്യം.
സഞ്ജയ് ഇപ്പോള്‍ ദില്ലിയിലാണ് താമസം. സഞ്ജയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് കേള്‍ക്കുന്നത് ചേമ്പറിലേക്ക് മാറ്റി. ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍ എന്നിവരാണ് കേസ് കൈകാര്യം ചെയ്യുന്നത്. കരിഷ്മയുടെ സാന്നിധ്യം കോടതിക്ക് അകത്തുപുറത്തും വലിയതോതില്‍ ആളുകളെ ആകര്‍ഷിക്കുന്നതായി നിരീക്ഷിച്ചാണ് കോടതി നടപടി.

കേസ് ചേമ്പറിലേക്ക് മാറ്റരുതെന്ന് കരിഷ്മയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് കരിഷ്മ കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങുകയും കോറിഡോറില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിലൂടെ ചേമ്പറിലേക്ക് പോവുകയും ചെയ്തു.
സഞ്ജയിയുടെയും കരിഷ്മയുടെയും വിവാഹമോചനക്കേസ് ഇതിനകം തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരും പലതരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് കോടതിയില്‍ ഉന്നയിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കരിഷ്മ കേസ് നല്‍കിയിരുന്നു. അതേസമയം, കരീഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിനുവേണ്ടി മാത്രമാണെന്നാണ് സഞ്ജയ് കപൂറിന്റെ വാദം.












Click it and Unblock the Notifications