കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേയൊരു ആശ്രയം രാംനാഥ് കോവിന്ദ് !!! കര്‍ണന്‍ രാഷ്ട്രപതിയെ സമീപിക്കും!!!

രാഷ്ട്രപതിക്ക് ഇമെയില്‍ വഴി അപേക്ഷ നല്‍കുമെന്ന് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ.നെടുമ്പറ പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണ്ണന്‍ തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കും. ഇതിനായി രാഷ്ട്രപതിക്ക് ഇമെയില്‍ വഴി അപേക്ഷ നല്‍കുമെന്ന് കര്‍ണ്ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ.നെടുമ്പറ പറഞ്ഞു.

ramnath kovind

സാക്കീർ നായിക്കിന് ഛോട്ട രാജയുമായി ബന്ധം!!! വെളിപ്പെടുത്തലുമായി എൻഐഎ!!!സാക്കീർ നായിക്കിന് ഛോട്ട രാജയുമായി ബന്ധം!!! വെളിപ്പെടുത്തലുമായി എൻഐഎ!!!

കാമുകിയെ വിവാഹം കഴിക്കാൻ കാമുകൻ ചെയ്തത് അറ്റകൈ പ്രയോഗം !!! ഞെട്ടിക്കുന്ന വിവരം പുറത്ത്!!കാമുകിയെ വിവാഹം കഴിക്കാൻ കാമുകൻ ചെയ്തത് അറ്റകൈ പ്രയോഗം !!! ഞെട്ടിക്കുന്ന വിവരം പുറത്ത്!!

സുപ്രീംകോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതരെ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്ത് അയച്ചതിനാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണ്ണനെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

സുപ്രീം കോടതിയിൽ ഹർജി

സുപ്രീം കോടതിയിൽ ഹർജി

കോടതിലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കർണൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിച്ചിരുന്നില്ല. എന്നാൽ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് അവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാൽ അതും പരിഗണിക്കപ്പെട്ടിരുന്നില്ല.

 അറസ്റ്റ് ചെയ്തത് ഒരു മാസത്തിനു ശേഷം

അറസ്റ്റ് ചെയ്തത് ഒരു മാസത്തിനു ശേഷം

കോടതിയലക്ഷ്യ കേസില്‍ ഒളിവിലായിരുന്ന ബംഗാള്‍ ഹൈക്കോടതി മുന്‍ ജഡ്‍ജി ജസ്റ്റിസ് സി എസ് കർണനെ പോലീസ് അറസ്റ്റ് ചെയ്തത് ഒരു മാസത്തിനു ശേഷം.. കോയമ്പത്തൂരിൽ വച്ചാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്‍. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കർണൻ ഒന്നരമാസത്തിനു ശേഷമാണ് പിടിയിലാകുന്നത്.

ജഡ്ജിമാർക്കെതിരെയുള്ള ആരോപണം

ജഡ്ജിമാർക്കെതിരെയുള്ള ആരോപണം

കഴിഞ്ഞ ജനുവരിയിലാണ് കർണൻ ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും വിരമിച്ചത് സിറ്റിംഗിലുള്ളതുമായ ഇരുപത് ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രിയെ അഭിസംബേധന ചെയ്തു കൊണ്ടെഴുതിയ കത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചു കർണൻ പറഞ്ഞത്.

കർണൻ കുറ്റക്കാകരൻ

കർണൻ കുറ്റക്കാകരൻ

ജുഡീഷ്യറിയിലെ അംഗങ്ങൾക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരിൽ കർണ്ണനെതിരെ സുപ്രീം കോടതി കേസെടുത്തിരുന്നു. തുടർന്ന് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് കർണൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.

ആറു മാസത്തെ തടവ്

ആറു മാസത്തെ തടവ്

കോടതിയലക്ഷ്യക്കേസിന് കർണ്ണനെതിരെ സുപ്രീം കോടതി ആറു മാസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. കൂടാതെ കർണനെ വേഗം തന്നെ ജയിലിലടക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു

കർണന് മാനസിക പ്രശ്നമോ

കർണന് മാനസിക പ്രശ്നമോ

സുപ്രീം കോടതി ജഡ്ജ്മാർക്കെതിരെ അഴിമതി കേസിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള തന്റെ വീട്ടിലോ കോടതിയിലെ ഹാജരാകണമെന്ന് കർണൻ ഉത്തരവിറക്കിയിരുന്നു. ഇതുപാലിക്കാത്തതിരുന്ന ജഡ്ജിമാർക്കെതിരെ അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് കർണന്റെ മാനസിക നില പരിശോധിക്കണമെന്ന് അവശ്യപ്പെട്ട് ജഡ്‍ജിമാർ രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ സംഘം കർണന്റെ വസതിയിൽ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കർണൻ അയയ്ക്കുകയായിരുന്നു. പിന്നീട് കർണന് മനസിക പ്രശ്നമില്ലെന്ന് കണ്ടെത്തിയിരുന്നു.

English summary
Stepping up his effort to get remission of the six-month prison sentence awarded to him by the Supreme Court for contempt of court, former Calcutta High Court judge C.S. Karnan will appeal to the new President, Ram Nath Kovind, soon after he assumes office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X