Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു!! താക്കീതുമായി അമിത് ഷാ, ബിജെപി അധികാരത്തിലെത്തുമെന്ന്!

ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസവുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ക‍ർണാടകയിലെ കോൺഗ്രസ് സര്‍ക്കാരിന് അവസാന നാളുകളായെന്നും കൗണ്ട് ഡൗണ്‍ ആരംഭിച്ചുവെന്നുമാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് 12 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ‍ പരാജയപ്പെടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപി ദേശീയാധ്യക്ഷൻ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് താക്കീതുമായി രംഗത്തെത്തിയത്.

സിദ്ധരാമയ്യ, നിങ്ങളുടെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു. ഞങ്ങൾ കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കാർ‍ രൂപീകരിക്കാൻ പോകുന്നു. കോണ്‍ഗ്രസ് ഇതുവരെ 12 നിയസഭാ തിരഞ്ഞെടുപ്പുകുളില്‍ പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇത് കർണാടകയുടെ ഊഴമാണ്. സിദ്ധരാമയ്യ ബദാമിയിൽ‍ നിന്ന് മത്സരിക്കാൻ‍ നിർബന്ധതിനായതിനാൽ കർ‍ണാടക ഈ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടിവരും. സിദ്ധരാമയ്യയ്ക്ക് ബദാമി നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ബംഗാൾകോട്ടിലെ ഹുൻഗുണ്ട് വിധാൻസഭയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന. കർ‍ണാടകയുടെ വികസനത്തിൽ ശ്രദ്ധ ചെലുത്തി ഒന്നാം കിട സംസ്ഥാനമാക്കി മാറ്റുമെന്നും അമിത് ഷാ കൂട്ടിച്ചേർക്കുന്നു.

amit-shah314

കർണാടകയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയ്ക്ക് വിജയിക്കാൻ അവസരം നൽകാനും അമിത് ഷാ ആവശ്യപ്പെടുന്നു. വികസനത്തിന്റെ കാര്യത്തില്‍ കര്‍ണാടകത്തെ ഒന്നാമത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അമിത് ഷാ അവകാശപ്പെടുന്നു. താൻ കർ‍ണാടകയിൽ അങ്ങോളമിങ്ങോളം സ‍ഞ്ചരിച്ചുവെന്നും ഒരേ തലത്തിലുള്ള അഭിനിവേശവും ജനക്കൂട്ടവും എല്ലാ സ്ഥലങ്ങളിൽ നിന്നും കണ്ടതായും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. മെയ് 12 ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന കർണാടകയില്‍ രണ്ടാം ഘട്ട സന്ദർശനത്തിനിടെയയാണ് അമിത് ഷാ ബിജെപി വിജയിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളത്. ബസവേശ്വർ ഐക്യ സ്ഥലം സന്ദർ‍ശിച്ച് പ്രാർത്ഥനയിൽ പങ്കുകൊണ്ട ശേഷമാണ് അമിത് ഷാ ബംഗാൾകോട്ടിലെ ഹുൻഗുണ്ട് വിധാൻസഭയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+