കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 11 മരണം; എൺപതിലധികം പേർ ആശുപത്രിയിൽ!

Google Oneindia Malayalam News

ബെംഗളൂരു: മൈസൂരിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് 11 പേർ മരിച്ചു. മൈസൂർ ചാമരാജ നഗറിലെ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്.

<strong>ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജിക്കൊരുങ്ങുന്നു!</strong>ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജിക്കൊരുങ്ങുന്നു!

എൺപതോളം പേർ ആശുപത്രിയിലാമെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.

Food Poison

ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച ആരും തന്നെ അപകട നില തരണം ചെയ്തിട്ടില്ല. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടം കഴിച്ച കാക്കകളും ചത്തെന്നും റിപ്പോർട്ടുകളുണ്ട്. കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനെ തുടർന്ന് ആരെങ്കിലും വിഷം കലർത്തിയതാണോ എന്നും സംശയമുണ്ട്. പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നതായാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

English summary
Karnataka: 10 dead after eating temple food in Chamarajanagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X