കര്‍ണാടക: മന്ത്രിസഭയില്‍ 24 എംഎല്‍എമാര്‍ കൂടി, ആഭ്യന്തര വകുപ്പ് ജി പരമേശ്വരയ്ക്ക്
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും മറ്റ് എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം 24 പുതിയ മന്ത്രിമാരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് 24 മന്ത്രിമാരുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ എം എല്‍ എമാരില്‍ അഞ്ച് പേര് എസ് സി-എസ് ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആറ് പേര് ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരും നാല് പേര് വൊക്കലിംഗക്കാരുമാണ്. ഒരു വനിത എം എല്‍ എയ്ക്ക് മാത്രമാണ് മന്ത്രിസഭയില്‍ ഇടം നേടിയിട്ടുള്ളത്. നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നോമിനേറ്റ് ചെയ്തു.

മുഖ്യമന്ത്രിക്ക് ധനകാര്യവും കാബിനറ്റ് അഫേഴ്സ് എന്നീ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് ജി പരമേശ്വരയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് നഗര വികസനവും ജലസേചന വകുപ്പുകളും നല്കി. പുതുതായി ചുമതലയേറ്റ മന്ത്രിമാരായ എച്ച് കെ പാട്ടീലിന് നിയമവും പാര്‍ലമെന്ററി കാര്യ വകുപ്പും, കെ എച്ച് മുനിയപ്പയ്ക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസും ഉപഭോക്തൃ വകുപ്പും നല്കി.
രാമലിംഗ റെഡ്ഡിക്ക് ഗതാഗതവും സതീഷ് ജരിക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും എംബി പാട്ടീലിന് വ്യവസായ വകുപ്പും എക്സൈസ് വകുപ്പും ലഭിച്ചു. നാഗേന്ദ്രയ്ക്ക് കായിക വകുപ്പും വെങ്കിടേഷിന് മൃഗസംരക്ഷണ വകുപ്പും നല്കി.
അതേസമയം, മേയ് 20ന് ആണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തത്. ഒപ്പം എട്ട് എംഎല്‍എമാരും ഇതോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ വകുപ്പ് വിഭജിച്ച് നല്‍കാത്തത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ വിവാദങ്ങള്‍ ഉയർന്നിരുന്നു. ഈ വിഷയത്തില്‍ ബി ജെ പി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പുതിയതായി ചുമതലയേറ്റ മന്ത്രിമാര്‍
എച്ച് കെ പാട്ടീല്‍, കൃഷ്ണ ബൈരെ ഗൗഡ, എന്‍.ചെലുവരായസ്വാമി, കെ വെങ്കിടേഷ്, എച്ച് സി. മഹാദേവപ്പ, ഈശ്വര്‍ ഖണ്ഡേ, ക്യാതസാന്ദ്ര എന്‍ രാജണ്ണ, ദിനേശ് ഗുണ്ടു റാവു, ശരണബസപ്പ ദര്‍ശനപൂര്‍, ശിവാനന്ദ് പാട്ടീല്‍, തിമ്മപൂര്‍ രാമപ്പ ബാലപ്പ, എസ് എസ് മല്ലികാര്‍ജുന്‍, തംഗദഗി ശിവരാജ് സംഗപ്പ, ശരണപ്രകാശ് രുദ്രപ്പ, പാട്ടീല്‍ മങ്കല്‍ വൈദ്യ, ലക്ഷ്മി ആര് ഹെബ്ബാള്‍ക്കര്‍, റഹീം ഖാന്, ഡി.സുധാകര്‍, സന്തോഷ് എസ്.ലാഡ്, എന്‍ എസ് ബോസരാജു, സുരേഷ ബി എസ്, മധു ബംഗാരപ്പ, ഡോ എം സി സുധാകര്‍, ബി നാഗേന്ദ്ര എന്നിവരാണ് പുതിയതായി ചുമതലയേറ്റ മന്ത്രിമാര്‍.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications