യെദ്യൂരപ്പയുടെ തട്ടകത്തിൽ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്; തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു...
ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച പ്രചാരണത്തിനായി ഷിമോഗയിൽ എത്തിയിട്ടുണ്ട്. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ തട്ടകമാണ് ഷിമോഗ. ഷിമോഗയിൽ വലിയ റോഡ് ഷോ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയിരുന്നു. ഇതിനു ശേഷമാണ് രാഹുൽ ഗാന്ധി ഷിമോഗ സന്ദർശിക്കുന്നത്.
ബുധനാഴ്ച ചിത്രദുർഗ ജില്ലയിലെ ഹൊലൽക്കെറെ രാഹുൽ ഗന്ധി ബുധനാഴ്ച സന്ദർശിക്കും. ലിംഗായത്തുകൾ കൂടുതൽ ശക്തമായ മേഖലയാണിത്. തുടർന്ന് അദ്ദേഹം 111 വയസ്സുള്ള ലിംഗായത്തുകളുടെ ആചാര്യൻ സിദ്ധഗംഗ മഠം ശിവകുമാര സ്വാമിയെ സന്ദർശിക്കും. രാവിലെ ഹൂബ്ലി എയർപോർട്ടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ഹെലികോപ്റ്റർ വഴി ഷിമോഗയിലേക്ക് പോകുകയായിരുന്നു.

വൈകുന്നേരം 5.30ന് ദേവാംഗലെ സർക്കാർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പബ്ലിക്ക് റാലിയിൽ അദ്ദേഹം പങ്കെടുക്കും. അതേസമയം ഷിമോഗയിൽ വന്ഡ വരവേൽപ്പാണ് രാഹൽഗാന്ധിക്ക് ലഭിച്ചത്. രാഹുലിന്‍റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഴിമതി കേസിൽ ജയിലിൽ കിടന്ന യെദ്യൂരപ്പയെ മുൻ നിർത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചരണം ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ഷിമോഗയിൽ പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി അഴിമതികളാണ് നടന്നത്. നരേന്ദ്ര മോദി മുതൽ അമിത് ഷാ വരെ ബിജെപിയിലെ ഓരോരുത്തരും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈകുന്നേരം ഹൊന്നാലി, ഹരിഹര, ഗേവാംഗണ തുടങ്ങിയ സ്ഥലങ്ങളിലെ പൊതു പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ദേവാഗംരയിൽ റോഡ് ഷോയിലും രാഹുൽ പങ്കെടുക്കും.












Click it and Unblock the Notifications