കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറുന്നു; തുടക്കമിട്ട് സോണിയ, സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈകമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചു. പ്രമുഖനായ നേതാവ് ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തുകയും അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയെ വിളിപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് രാജിവച്ചിട്ടുണ്ടെങ്കിലും കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ മുഖമാണ് സിദ്ധരാമയ്യ. കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും രാജിവച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ ഉള്‍പ്പോരിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍. സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് പ്രശ്‌നംപരിഹരിക്കുകയാണ് ഹൈക്കമാന്റിന്റെ ഉദ്ദേശം. വിശദാംശങ്ങള്‍.....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഉപതിരഞ്ഞെടുപ്പ ഫലം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഗുണ്ടുറാവുവും രാജിവച്ചത്. രണ്ടുപേരുടെയും രാജി ഹൈക്കമാന്റ് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും മുമ്പ് സമവായമുണ്ടാക്കുകയാണ് ഹൈക്കമാന്റ് ലക്ഷ്യം.

ചൊവ്വാഴ്ച ചര്‍ച്ച

ചൊവ്വാഴ്ച ചര്‍ച്ച

സിദ്ധരാമയ്യ പ്രതിപക്ഷ നേതാവ് പദവിയില്‍ തുടരണമെന്നാണ് ഹൈക്കമാന്റിന്റെ താല്‍പ്പര്യമെന്ന് ചില നേതാക്കള്‍ പറയുന്നു. തിങ്കാളാഴ്ച വൈകീട്ട് സിദ്ധരാമയ്യ ദില്ലിയിലെത്തും. ചൊവ്വാഴ്ച രാവിലെയാകും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുകയെന്ന് നേതാക്കള്‍ പറയുന്നു.

പിന്‍മാറിയില്ലെങ്കില്‍

പിന്‍മാറിയില്ലെങ്കില്‍

സിദ്ധരാമയ്യയുമായി രാഹുല്‍ ഗാന്ധി ആദ്യം ചര്‍ച്ച നടത്തും. ശേഷം മുതിര്‍ന്ന നേതാക്കളെ കാണും. സോണിയ ഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. രാജി പിന്‍വലിക്കണമെന്നാണ് ഹൈക്കമാന്റ് സിദ്ധരാമയ്യയോട് ആവശ്യപ്പെടുക എന്നാണ് അറിയുന്നത്. അദ്ദേഹം തീരുമാനം മാറ്റിയില്ലെങ്കില്‍ ബദല്‍മാര്‍ഗം കാണും.

ശിവകുമാറും സിദ്ധരാമയ്യയും

ശിവകുമാറും സിദ്ധരാമയ്യയും

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഗുണ്ടു റാവുവിനെ മാറ്റാനാണ് തീരുമാനം. പകരം ഡികെ ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കിയേക്കും. ശിവകുമാറും സിദ്ധരാമയ്യയും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കട്ടെ എന്നാണ് സോണിയ ഗാന്ധിയുടെ അഭിപ്രായമത്രെ.

ഡികെ ശിവകുമാര്‍ നാട്ടിലേക്ക് തിരിച്ചു

ഡികെ ശിവകുമാര്‍ നാട്ടിലേക്ക് തിരിച്ചു

എന്നാല്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള പോര് ഹൈക്കമാന്റിന് തലവേദനയാണ്. സമവായം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡികെ ശിവകുമാറിനെ കഴിഞ്ഞദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചത്. അദ്ദേഹം തിരിച്ചു പോന്ന ഉടനെയാണ് സിദ്ധരാമയ്യയെ വിളിപ്പിച്ചത്.

ശിവകുമാറിന് തടസം

ശിവകുമാറിന് തടസം

അതേസമയം, ഡികെ ശിവകുമാറിനെതിരെ കള്ളപ്പണ കേസ് നിലവിലുള്ളതിനാല്‍ മറ്റു മുതിര്‍ന്ന നേതാക്കളെ ആരെങ്കിലും കെപിസിസി അധ്യക്ഷ പദവിയില്‍ കൊണ്ടുവരാം. കേസ് വിധി വന്ന ശേഷം ഡികെ ശിവകുമാറിനെ പരിഗണിക്കാം എന്ന നിര്‍ദേശവും ഹൈക്കമാന്റിന് മുന്നിലുണ്ട്.

രാജി സ്വീകരിച്ചേക്കാം

രാജി സ്വീകരിച്ചേക്കാം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എംബി പാട്ടീല്‍, എച്ച്‌കെ പാട്ടീല്‍, ഈശ്വര്‍ ഖണ്‍ഡ്രെ എന്നിവരെയും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം, സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും പരിഗണിക്കാനുള്ള സാധ്യതയുണ്ട് എന്ന് ചില നേതാക്കള്‍ പറയുന്നു.

സിദ്ധരാമയ്യക്ക് പകരം

സിദ്ധരാമയ്യക്ക് പകരം

സിദ്ധരാമയ്യക്ക് പകരം മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, മുന്‍ മന്ത്രി എച്ച്‌കെ പാട്ടീല്‍ എന്നിവരില്‍ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ചൊവ്വാഴ്ച സിദ്ധരാമയ്യ ദില്ലിയിലെത്തുമ്പോള്‍ ചിത്രം വ്യക്തമാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.

ബുധനാഴ്ച വിദേശത്തേക്ക്

ബുധനാഴ്ച വിദേശത്തേക്ക്

കര്‍ണാടക കോണ്‍ഗ്രസിലെ മറ്റേതെങ്കിലും നേതാക്കളെ ദില്ലിയിലേക്ക് സോണിയ ഗാന്ധി വിളിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ചികില്‍സാവശ്യാര്‍ഥം സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. അതിന് മുമ്പ് കര്‍ണാടക കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് അവര്‍ ആലോചിക്കുന്നത്.

നിരീക്ഷകരുടെ റിപ്പോര്‍ട്ട്

നിരീക്ഷകരുടെ റിപ്പോര്‍ട്ട്

കര്‍ണാടക കോണ്‍ഗ്രസില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി നിരീക്ഷകരായ മധുസൂധനന്‍ മിസ്ത്രിയോടും പരമേശ്വരയോടും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കമാന്റ് നീങ്ങുന്നത്.

 നിര്‍ജീവമാകുന്നു എന്ന് ആക്ഷേപം

നിര്‍ജീവമാകുന്നു എന്ന് ആക്ഷേപം

നേതാക്കള്‍ക്കിടയിലെ ഭിന്നത കാരണം കര്‍ണാടക കോണ്‍ഗ്രസ് നിര്‍ജീവമാകുന്നു എന്ന ആക്ഷേപമാണ് ഉന്നത നേതൃത്വത്തിനുള്ളത്. ഇതില്‍ പരിഹാരം കാണുകയാണ് സോണിയ ഗാന്ധി. ചൊവ്വാഴ്ച അന്തിമ തീരുമാനം എടുത്ത ശേഷമാകും അവര്‍ ബുധനാഴ്ച വിദേശത്തേക്ക് പോകുകയെന്ന് കരുതുന്നു.

ഒമാന്റെ പുതിയ സുല്‍ത്താനും മോഹന്‍ലാലും തമ്മിലെന്ത് ബന്ധം? ഉണ്ടെന്ന് മലയാളികള്‍ഒമാന്റെ പുതിയ സുല്‍ത്താനും മോഹന്‍ലാലും തമ്മിലെന്ത് ബന്ധം? ഉണ്ടെന്ന് മലയാളികള്‍

English summary
Karnataka: After DK Shivakumar, Congress high command summons Siddaramaiah to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X