കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗവിവരം കൃത്യമായി പുറത്തുവിടുന്നതില്‍ രണ്ടാം സ്ഥാനത്ത് കേരളം, ഒന്നാം സ്ഥാനത്ത് ഇവര്‍, നേട്ടങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോവിഡ് രോഗവ്യാപനം അതിശക്തമാകുമ്പോഴും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം മികച്ച രീതിയില്‍ ഇതിനെ പിന്തുടരുന്ന സംസ്ഥാനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഭിന്നതകളുണ്ടെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വെളിപ്പെടുത്തുന്നു. കേരളത്തിന് ഇക്കാര്യം രണ്ടാം സ്ഥാനമാണ് ഉള്ളത്.

Recommended Video

cmsvideo
Uttar Pradesh and Bihar worst in virus case reporting, kerala best, Stanford study finds
1

ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് റിപ്പോര്‍ട്ടിംഗ് നടത്തുന്നത് കര്‍ണാടകയാണെന്ന് സ്റ്റാന്‍ഫോര്‍ഡ് വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റവും ദയനീയ നിരക്കിലാണ് വിവരങ്ങള്‍ പുറത്ത് വിടുന്നത്. ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ബീഹാറുമാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്ന് സര്‍വകലാശാലയുടെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നേരത്തെ തന്നെ ഈ സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അത് തെളിയിക്കുന്നതാണ് പഠനങ്ങള്‍.

രോഗവിവരങ്ങള്‍ കൃത്യമയാി പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. വലിയ സംസ്ഥാനമാണെന്നത് കര്‍ണാടകത്തിനും അച്ചടക്കത്തോടെ ഇത് നിര്‍വഹിക്കുന്നു എന്നതില്‍ കേരളത്തിലും അഭിമാനിക്കാവുന്നതാണ് ഈ നേട്ടത്തില്‍. ഒഡീഷയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം കേരളവും ഒഡീഷയും പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലാണ് കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനായി സ്റ്റേറ്റ് ഡാഷ്‌ബോര്‍ഡ് ഉള്ളതെന്നും പഠനത്തില്‍ പറയുന്നു.

0.61, 0.52, 0.52 എന്നീ സ്‌കോറുകളാണ് കര്‍ണാടകം, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പഠനത്തില്‍ നല്‍കിയിരിക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും കോവിഡ് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ മുമ്പിലാണെന്നും പഠനത്തില്‍ പറയുന്നു. ഈ കണക്കില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ രോഗത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും കൂടുതല്‍ ബോധ്യമുള്ളവരും പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് അറിവുള്ളവരുമാണെന്ന് പഠനം വ്യക്തമാക്കുന്നു. മേഘാലയ, ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവ രോഗവിവരം പുറത്തുവിടുന്നതില്‍ വളരെ പിന്നിലാണ്. ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇവയാണ്.

English summary
karnataka and kerala releasing covid details properly claims standford university study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X