കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള- കർണാടക അതിര്‍ത്തി തർക്കം: കർണാടക സുപ്രീംകോടതിയിൽ, അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കും!!

Google Oneindia Malayalam News

ബെംഗളൂരു: കേരള- കർണാടക അതിർത്തി തുറന്നുനൽകുന്ന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച് കർണാടക സർക്കാർ. കേരള- കർണാടക അതിർത്തി തുറന്നുനൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അതിർത്തി തുറന്ന് ഗതാഗതം അനുവദിച്ചാൽ കൊറോണ വൈറസ് പടരുമെന്നാണ് കർണാടക അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നത്. കാസർഗോഡ്- മംഗളൂരു പാത തുറക്കാനാവില്ലെന്ന നിലപാടിലാണ് കേരളം. കർണാട കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യം.

ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിർബന്ധമായും ജയിലിലടയ്ക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശംലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിർബന്ധമായും ജയിലിലടയ്ക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

അതേസമയം കേരളം ഈ വിഷയത്തിൽ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്. കേരള- കർണാടക അതിർത്തിയായ തലപ്പാടി വഴി രോഗികളെ കടത്തിവിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം പുറത്തുവരുന്നതിനായാണ് കർണാടക കാത്തിരിക്കുന്നത്. ആദ്യം തുറന്നുനൽകാമെന്ന നിലപാട് സ്വീകരിച്ച കർണാടക പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. സുപ്രീകോടതിയെ സമീപിക്കാനും കർണാടക തീരുമാനിക്കുകയായിരുന്നു.

 മലക്കം മറിഞ്ഞ് കർണാടക

മലക്കം മറിഞ്ഞ് കർണാടക


കര്‍ശനമായ പരിശോധനയ്ക്ക് ശേഷം രോഗികളെ കടത്തിവിടുമെന്ന് അറിയിച്ച കർണാടക ഡോക്ടറെയും പോലീസുകാരെയും ഇവിടെ വിന്യസിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റുകയായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂവിലെ ആശുപത്രികളിലേക്ക് പോകാമെന്നാണ് ആദ്യം കര്‍ണാടക അറിയിച്ചത്. വെന്‍ലോക് ആശുപത്രിയിലെ ഡോക്ടറെ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ അതിര്‍ത്തി കടത്തിവിടൂ എന്നും രോഗികള്‍ക്കൊപ്പം ഒരു ബന്ധുവിനും പോകാമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മലക്കം മറിഞ്ഞത്.

അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി

അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി


സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും അവശ്യ വസ്തുക്കളെത്തിക്കുന്നതിനും കേരള- കർണാടക അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. കാസർഗോഡ് ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് രോഗികൾക്ക് മംഗളൂരുവിലേക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടകം. മംഗളൂരൂ കൊറോണ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയുള്ള നഗരമാണെന്ന വാദമാണ് കർണാടക ഉന്നയിക്കുന്നത്.

 ഉത്തരവാദിത്തം സർക്കാരുകൾക്ക്

ഉത്തരവാദിത്തം സർക്കാരുകൾക്ക്


മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. ദേശീയ പാതകൾ കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. വൈകിട്ട് നടന്ന കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

 മരിച്ചത് ആറ് പേർ

മരിച്ചത് ആറ് പേർ

കാസർഗോഡ് കൊറോണ വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ അതിർത്തി തുറന്നുനൽകാനാവില്ലെന്ന നിലപാടിലാണ് കർണാടക. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള അതിർത്തിയിൽ കടന്ന് കർണാടകം ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ദേശീയ പാത അടച്ചിടുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കാസർഗോർഡ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ആറുപേരുടെ വിവരങ്ങളും സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

English summary
Karnataka approaches Supreme court over boarder dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X