Get Updates
Get notified of breaking news, exclusive insights, and must-see stories!

അരോഗ്യം ഉറപ്പാക്കാം; കര്‍ണാടക സഭയില്‍ പത്ത് ഡോക്ടര്‍മാര്‍

കര്‍ണാടക പതിനഞ്ചാം നിയമസഭാംങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തു.ഇത്തവണ ജനവിധി തേടി വിജയിച്ച് സഭയിലെത്തിയവരില്‍ പത്ത് പേര്‍ ഡോക്ടര്‍മാര്‍.കോണ്‍ഗ്രസ് ടിക്കറ്റില്‍ ആറ് പേര്‍ വിജയിച്ചപ്പോള്‍ ബിജെപി മൂന്ന് പേരെയും ജെഡിഎസ് ഒരു ഡോക്ടറേയും സഭയിലെത്തിച്ചു.

സി.എന്‍.അശ്വത് നാരായണന്‍, ശിവരാജ് പാട്ടീല്‍, വൈ.ഭരത് ഷെട്ടി, കെ.സുധാകര്‍, എച്ച്.ഡി.രംഗനാഥ്, അഞ്ജലി ഹേമന്ത് നിംബാല്‍ക്കര്‍, കെ.ശ്രീനിവാസമൂര്‍ത്തി, ഉമേശ് ജാധവ്, അജയ് ധരംസിങ് എന്നിവരാണു വിജയിച്ച ഡോക്ടര്‍മാര്‍കര്‍ണാടക നിയമസഭയില്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞതവണയും പഞ്ഞമൊന്നുമില്ലായിരുന്നു.

karnataka

2013ല്‍ വിജയിച്ചെത്തിയ നിയമസഭ സാമാജികരില്‍ 11 പേര്‍ എംബിബിഎസ് ബിരുദം നേടിയവരായിരുന്നു.അതേസമയം ഡോക്ടര്‍മാര്‍ മാത്രമല്ല കോടിപതികളുടെ സഭകൂടിയാണ് ഇത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 നിയമസഭാംഗങ്ങളില്‍ 215 പേരും കോടിപതികളെന്നാണ് കര്‍ണാടക ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആര്‍) റിപ്പോര്‍ട്ട് ചെയ്യുന്നു.നിയമസഭാംഗങ്ങളില്‍ 35 ശതമാനം പേരും ക്രിമിനല്‍ കേസുകള്‍ അഭിമുഖീകരിക്കുന്നവരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+