കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍

Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 5 ന് 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കര്‍ണ്ണാട. കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍മാരില്‍ രണ്ടുപേരുടെ ഒഴികേയുള്ള മണ്ഡ‍ലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ്, ദള്‍ കക്ഷികള്‍ തനിച്ചാണ് പോരാടുന്നത്. 15 ല്‍ 13 മണ്ഡലങ്ങളിലും പാര്‍ട്ടിമാറിയെത്തിയ വിമത നേതാക്കളെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഹൊസോകൊട്ടയില്‍ ബിജെപി വിമതന് പിന്തുണ പ്രഖ്യാപിച്ച ദള്‍ മറ്റ് 10 ഇടങ്ങളിലും കോണ്‍ഗ്രസ് 14 ഇടങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

സിറ്റിങ് സീറ്റ്

സിറ്റിങ് സീറ്റ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ 12 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പില്‍ ഏറെ നാള്‍ കോണ്‍ഗ്രസ് നയിച്ച മുതിര്‍ന്ന നേതാക്കളാണ് ഈ മണ്ഡലങ്ങിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത്. അതിനാല്‍ തന്നെ വളരെ ശ്രദ്ധാപൂര്‍വ്വമായിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

6 പേരെക്കൂടി

6 പേരെക്കൂടി

ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ട്സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ 6 പേരെക്കൂടി ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ യശ്വന്ത് പുര ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി. ഡിസിസി പ്രസിഡന്‍റ് രാജ് കുമാറിനെയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരുന്നത്. എന്നാല്‍ അവസാന നിമിഷം ചില കാരണങ്ങളാല്‍ പ്രഖ്യാപനം മാറ്റിവെച്ചു.

രാജു ഗാഗെ ഉള്‍പ്പടെ

രാജു ഗാഗെ ഉള്‍പ്പടെ

ഗജനാന ബാലചന്ദ്ര മംഗസുലി (അത്താണി), രാജു കാഗെ (കഗ് വാഡ്), ലഖന്‍ ജര്‍ക്കിഹോളി (ഗോഖക്), വെങ്കിട്ട് റാഴു ഘോര്‍പടെ (വിജയ നഗര), റിസ്വാന്‍ അര്‍ഷാദ് (ശിവാജി നഗര്‍), കെപി ചന്ദ്രശേഖര്‍ (കെ ആര്‍ പേട്ട്) എന്നീ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്. രാജു ഗാഗെ അടുത്തിടെയാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ പ്രഖ്യാപിച്ചത്

നേരത്തെ പ്രഖ്യാപിച്ചത്

ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂര്‍), മുന്‍സ്പീക്കര്‍ കൊളീവാഡ് (റാണിബന്നൂര്‍), എം ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂര്‍) എം.നാരായണ സാമി(ആര്‍കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പ്തമാവതി സുരേഷ് (ഹൊസ്കോട്ടെ), എച്ച് പി മഞ്ജുനാഥ് (ഹുന്‍സൂര്‍) എന്നിവരുള്‍പ്പടുന്ന പട്ടിക കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രമേഷ് ജാര്‍ക്കിഹോളിയെ നേരിടാന്‍

രമേഷ് ജാര്‍ക്കിഹോളിയെ നേരിടാന്‍

സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിയെ നേരിടാന്‍ അദ്ദേഹത്തിന്‍റെ സഹോദരനെ തന്നെ രംഗത്ത് ഇറക്കിയിരിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ച പട്ടികയിലെ ശ്രദ്ധേയമായ കാര്യം.

ലഖാന്‍ ജാര്‍ക്കിഹോളി

ലഖാന്‍ ജാര്‍ക്കിഹോളി

ഗോഖക്കില്‍ രമേഷ് ജാര്‍ക്കിഹോളിയെ നേരിടാന്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ ലഖാന്‍ ജാര്‍ക്കിഹോളിയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. രമേഷ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ അതിനൊപ്പം നില്‍ക്കുന്ന കരുത്തും സ്വാധീനവും ഉള്ള ഒരു നേതാവിനെ തേടിയുള്ള കോണ്‍ഗ്രസിന്‍റെ അന്വേഷണം ലഖാനില്‍ ചെന്നു നില്‍ക്കുകയായിരുന്നു.

ചില നീക്കങ്ങള്‍

ചില നീക്കങ്ങള്‍

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിടാനൊരുങ്ങിയ അശോക് പൂജാരിയെ രമേശ് ജാര്‍ഖിഹോളിയ്ക്കെതിരെ ഗോകക് സീറ്റില്‍ മത്സരപ്പിക്കാന്‍ ചില നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നടന്നിരുന്നു. എന്നാല്‍ സിദ്ധരാമയ്യ ഉള്‍പ്പേടേയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ലഭിച്ചത് ലഖാനായിരുന്നു.

മണ്ഡലത്തില്‍ പര്യടനം

മണ്ഡലത്തില്‍ പര്യടനം

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലഖാന്‍ ജാര്‍ക്കിഹോളിയും മറ്റൊരു സഹോദരനും കോണ്‍ഗ്രസ് എംഎല്‍എയുമായി സതീഷ് ജര്‍ക്കിഹോളിയും കോണ്‍ഗ്രസിന് വേണ്ടി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു. മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ ലഖാന്‍റെ നേതൃത്വത്തില്‍ പദയാത്രയും സംഘടിപ്പിച്ചിരുന്നു.

വിജയിക്കും

വിജയിക്കും

രമേശിനെതിരെ ലഖാന് വിജയം കാണാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. രമേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ബിജെപിയിലും എതിര്‍പ്പുകള്‍ രൂക്ഷമായിട്ടുണ്ട്. ഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും രമേഷ് ജര്‍ക്കിഹോളിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് പൂജാരി ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തനിക്ക് തന്നെ നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതീക്ഷ

പ്രതീക്ഷ

അതേസമയം, മറ്റൊരു സഹോദരനും ബിജെപി എംഎല്‍എയുമായ ബാലചന്ദ്ര ജാര്‍ക്കിഹോളി വഴി ബിജെപിയിലെ എതിര്‍പ്പുകള്‍ക്ക് പരിഹാരം കാണാമെന്നാണ് രമേശ് ജാര്‍ക്കിഹോളിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്ന് ഉറപ്പുള്ളത് വോട്ടിങില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

 ജാര്‍ഖണ്ഡില്‍ പരസ്പരം മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്‍ഡിഎ ഘടകകക്ഷികള്‍ ജാര്‍ഖണ്ഡില്‍ പരസ്പരം മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്‍ഡിഎ ഘടകകക്ഷികള്‍

 പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക് പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

English summary
Karnataka Assembly Bypolls; Congress Announces 6 Candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X